Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷെയർ ഹോൾഡേഴ്‌സിന് തെറ്റായ വിവരങ്ങൾ നൽകി 49 മില്ല്യൺ ഡോളറിന്റെ തട്ടിപ്പ്; ഇന്ത്യൻ അമേരിക്കൻ നേത്ര ശസ്ത്രക്രിയാ വിദഗ്ദ്ധൻശ്രീധരന് പത്തുവർഷം തടവ്

ഷെയർ ഹോൾഡേഴ്‌സിന് തെറ്റായ വിവരങ്ങൾ നൽകി 49 മില്ല്യൺ ഡോളറിന്റെ തട്ടിപ്പ്; ഇന്ത്യൻ അമേരിക്കൻ നേത്ര ശസ്ത്രക്രിയാ വിദഗ്ദ്ധൻശ്രീധരന് പത്തുവർഷം തടവ്

പി.പി. ചെറിയാൻ

വെർജീനിയ: ഇന്ത്യൻ അമേരിക്കൻ നേത്ര ശസ്ത്രക്രിയാ വിദഗ്ദൻ ഡോ ശ്രീധർ പോട്ടറസുവിനെ ഇരട്ട ഓഹരി തട്ടിപ്പ് കേസ്സിൽ പത്ത് വർഷത്തേക്ക് ശിക്ഷിച്ചതായി ജൂലായ് 19 ന് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് പുറത്ത് വിട്ട പത്ര കുറിപ്പിൽ പറയുന്നു.

ഡെൽവെയിൽ യാസ്ഥാനമായി പ്രവർത്തിക്കുന്ന വൈറ്റൽ സ്വിറിങ് ടെക്‌നോളജീസ് സ്ഥാപകനായ ശ്രീധർ മേരിലാന്റ്; വെർജീനിയിലെ ലൈസൻസുള്ള നേത്ര ശസ്ത്രക്രിയാ വിദഗ്ദനാണ്.119 മാസവും 29 ദിവസവുമാണ് ഡോക്ടർ ജയിലിൽ കഴിയേണ്ടത്.

2008 മുതൽ വൈറ്റൽ സ്വിറിങ് ഷെയർ ഹോൾഡേഴ്‌സിന് തെറ്റായ വിവരങ്ങൾ നൽകി 49 മില്ല്യൺ ഡോളറിന്റെ നിക്ഷേപം ഉണ്ടാക്കി എന്നതാണ് ഇദ്ധേഹത്തിന്റെ പേരിൽ ആരോപിക്കപ്പെട്ട കുറ്റം.പത്ത് വർഷത്തെ സർവ്വീസിന് പുറമെ 3 വർഷത്തെ നിരീക്ഷണത്തിനും, 49511169 ഷെയർ ഹോൾഡേഴ്‌സിനും, 7691071 കഞട നും നഷ്ട പരിഹാരം നൽകുന്നതിനും യു എസ് ഡിസ്ട്രിക്റ്റ് കോർട്ട് ജഡ്ജ് ജെറാൾഡ് ബ്രൂസ് ലി വിധിച്ചിട്ടുണ്ട്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP