Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പി.ഐ.ഒ കാർഡ് ഒ.സി.എ കാർഡ് ആക്കുന്നതിനുള്ള സമയപരിധി ജൂൺ 30-ന് അവസാനിക്കുന്നു

പി.ഐ.ഒ കാർഡ് ഒ.സി.എ കാർഡ് ആക്കുന്നതിനുള്ള സമയപരിധി ജൂൺ 30-ന് അവസാനിക്കുന്നു

പി പി ചെറിയാൻ

ന്യൂയോർക്ക്: പേഴ്‌സൺ ഓഫ് ഇന്ത്യൻ ഒറിജിൻ കാർഡുകൾ (പി ഐ ഒ)ഓവർസീസ് സിറ്റിസൺ കാർഡുകളാക്കി (ഒ സി ഐ) മാറുന്നതിനുള്ള സമയപരിധിജൂൺ 30 ന് അവസാനിക്കുമെന്ന ന്യൂയോർക്ക് കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയിൽ നിന്നുള്ള അറിയിപ്പിൽ പറയുന്നു.

2016 ഡിസംബറിൽ അവസാനിച്ചിരുന്ന തിയ്യതി ആറ് മാസത്തേക്ക് കൂടി നീട്ടിയത് ഇന്ത്യൻ അമേരിക്കൻ വംശജരുടെ അഭ്യർത്ഥന മാനിച്ചാണെന്നും ഓഫീസിൽ നിന്നും അറിയിച്ചു.2016 മാർച്ച് 31 മുതൽ മൂന്നാം തവണയാണ് തിയ്യതിദീർഘിപ്പിക്കുന്നതെന്നും ഇനി ഒരു മാറ്റം പ്രതീക്ഷിക്കേണ്ടതില്ലെന്നുംന്യൂയോർക്ക് കോൺസുലേറ്റ് പ്രതിനിധി ഷഹാന ബഗ്ബാൻ പറഞ്ഞു.

വിദേശത്ത് താമസിക്കുന്നവർക്ക് ഒ സി ഐ, പി ഐ ഒ കാർഡുകൾ തമ്മിലുള്ളവ്യത്യാസം ഒഴിവാക്കുന്നതിന് 2014 ൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പുതിയ പ്രഖ്യാപനം നടത്തിയത്.2002 ലായിരുന്നു പി ഐ ഒ കാർഡ്ആദ്യമായി നിലവിൽ വന്നത്.ഇതൊരു അടിയന്തിര അറിയിപ്പായി കണക്കാക്കണമെന്നുംഇന്ത്യൻ കോൺസുലേറ്റ് അഭ്യർത്ഥിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP