Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

മൂന്നു കുട്ടികളേയും ഭാര്യയേയും കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു

മൂന്നു കുട്ടികളേയും ഭാര്യയേയും കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു

പി.പി. ചെറിയാൻ

ഡെലവയർ: ഡെലവയർ പ്രിൻസസ് കോർണറിലുള്ള വീട്ടിൽ അഞ്ചു പേർവെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.മാത്യുഎഡ്വേർഡ് (42) ഭാര്യ ജൂലി (41) ആറും നാലും മൂന്നും വയസ്സുള്ള രണ്ട്ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണു കൊല്ലപ്പെട്ടത്.

പിതാവ് മാത്യു എഡ്വേർഡ് നാലു പേരേയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷംസ്വയം വെടിയുതിർത്തു മരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.ജൂലൈ 9തിങ്കളാഴ്ച വീട്ടിൽ നിന്നും ലഭിച്ച ഫോൺ സന്ദേശത്തെ തുടർന്ന്എത്തിച്ചേർന്നു പൊലീസ് വീടിന്റെ മുകൾ നിലയിലാണ് അഞ്ചു പേരുംവെടിയേറ്റു മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്.

മൃതദേഹങ്ങൾ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. വിവാഹബന്ധത്തിലുണ്ടായപ്രശ്നങ്ങളും ജോലി നഷ്ടപ്പെട്ടതുമാണു മാത്യുവിനെ ഈ കൃത്യത്തിനുപ്രേരിപ്പിച്ചതെന്നു പറയപ്പെടുന്നു.മാതാപിതാക്കളും കുട്ടികളുമായും നല്ലബന്ധമാണു ണ്ടായിരുന്നതെന്നും മക്കളെ വളരെയധികം സ്നേഹിക്കുന്നമാതാവായിരുന്നു ജൂലിയെന്നും പേർ വെളിപ്പെടുത്താനാകാത്ത അയൽവാസിപറഞ്ഞു.

ഡലവയർ ഡിവിഷൻ ഓഫ് ഫോറൻസിക് സയൻസ് നടത്തിയ ഓട്ടോപ്സിയിൽ മരണം കൊലപാതകവും ആത്മഹത്യയുമാണെന്ന് സ്ഥിരീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP