Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രീത് ഭരാര സിഎൻഎൻ സീനിയർ ലീഗൽ അനലിസ്റ്റ്

പ്രീത് ഭരാര സിഎൻഎൻ സീനിയർ ലീഗൽ അനലിസ്റ്റ്

പി.പി. ചെറിയാൻ

ന്യുയോർക്ക്: മുൻ യുഎസ് അറ്റോർണിയും ഇന്ത്യൻ വംശജനുമായ പ്രീത് ഭരാര യെ സിഎൻഎൻ ൽ സീനിയർ ലീഗൽ അനലിസ്റ്റായി നിയമിച്ചു. ന്യൂയോർക്ക് സതേൺ ഡിസ്ട്രിക്റ്റ് യുഎസ് അറ്റോർണിയായിരിക്കുമ്പോൾ പ്രസിഡന്റ് ട്രംപ് ജോലിയിൽ നിന്നും പിരിച്ചു വിട്ട് ആറുമാസം പൂർത്തിയായതോടെയാണ് പുതിയ നിയമനം ലഭിച്ചത്.

ഒബാമ നിയമിച്ച 45 യുഎസ് അറ്റോർണിമാരോടു രാജിവയ്ക്കാൻ ഒരേ സമയം ആവശ്യപ്പെട്ടതോടെയാണ് പ്രീത് ഭരാര സ്വയം രാജിവയ്ക്കുന്നതിന് തയ്യാറായത്.
ട്രംപിന്റെ നടപടി രൂക്ഷമായ വിമർശനങ്ങൾ നേരിടേണ്ടി വന്നു.

ട്രംപ് പ്രസിഡന്റായി ചുമതലയേറ്റിട്ടും പ്രീത് ഭരാരയോട് യുഎസ് അറ്റോർണിയായി തുടരാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പൊതു തീരുമാനത്തിനു വിധേയമായി പ്രീതിനോട് രാജി ആവശ്യപ്പെടുന്നത്. ന്യൂയോർക്ക് യുഎസ് അറ്റോർണിയായിരിക്കുമ്പോൾ തന്ത്രപ്രധാനമായ നിരവധി കേസുകൾ വളരെ ശ്ലാഘനീയമായി ബറാറ നടത്തിയിരുന്നു. പുതിയ സ്ഥാന ലബ്ധിയിൽ
പൂർണ്ണതൃപ്തനാണെന്ന് പ്രീത് ഭരാര പ്രതികരിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP