Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അനധികൃത കുടിയേറ്റക്കാരെ കയറ്റിയ ബസിനു മുന്നിൽ മനുഷ്യച്ചങ്ങല തീർത്ത് പ്രതിഷേധം

അനധികൃത കുടിയേറ്റക്കാരെ കയറ്റിയ ബസിനു മുന്നിൽ മനുഷ്യച്ചങ്ങല തീർത്ത് പ്രതിഷേധം

പി.പി. ചെറിയാൻ

മക്കാലൻ (ടെക്സസ്): അനധികൃത കുടിയേറ്റക്കാർക്കെതിരെ ട്രംപ് ഗവൺമെന്റ് സ്വീകരിച്ചിരിക്കുന്ന 'സീറോ ടോളറന്റ്സ്' പോളിസിക്കെതിരേ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ജൂൺ 23-നു ശനിയാഴ്ച രാവിലെ മക്കാലനിലെ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ സ്റ്റേഷനു മുന്നിൽ അനധികൃത കുടിയേറ്റക്കാരേയും കുട്ടികളേയും കയറ്റിയ ബസ് എത്തിയതോടെ ഡാളസിൽ നിന്നും വിവിധ സ്റ്റേറ്റുകളിൽ നിന്നും എത്തിച്ചേർന്ന പ്രകടനക്കാർ മനുഷ്യച്ചങ്ങല തീർത്ത് ബസിന്റെ മുന്നോട്ടുള്ള നീക്കം തടഞ്ഞു.

ഡാളസിൽ നിന്നും സിവിൽറൈറ്റ്സ് ലീഡറും പാസ്റ്ററുമായ റവ. പീറ്റർ ജോൺസണുമൊത്ത് എത്തിച്ചേർന്നവർ മുദ്രാവാക്യം വിളിക്കുകയും കുട്ടികളേയും മാതാപിതാക്കളേയും വിട്ടയയ്ക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

ശനിയാഴ്ച രാജ്യവ്യാപകമായി ഉപവാസം നടത്തണമെന്ന സിവിൽറൈറ്റ്സ് ഗ്രൂപ്പിന്റെ ആഹ്വാനപ്രകാരമാണ് പ്രകടനം സംഘടിപ്പിച്ചത്. പൊലീസ് എത്തി പ്രകടനക്കാരെ പിരിച്ചുവിട്ടതിനു ശേഷം മാത്രാമാണ് വാഹനത്തിനു മുന്നോട്ടുപോകാൻ കഴിഞ്ഞത്.

ചുറ്റും കമ്പിവലകൊണ്ട് മറച്ചിരുന്ന ബസിന്റെ ഉള്ളിൽനിന്നുള്ള കുട്ടികളുടെ നിലവിളി പ്രകടനത്തിൽ പങ്കെടുത്തവരുടെ കണ്ണുകളെ ഈറനണിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP