Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മദ്യപിച്ച് വാഹനമോടിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ കാറിടിച്ച് യുവതി മരിച്ചു; ന്യൂയോർക്കിൽ മരിച്ചത് ഗ്രാജ്വേറ്റ് പഠനം കഴിഞ്ഞ വിദ്യാർത്ഥിനി

മദ്യപിച്ച് വാഹനമോടിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ കാറിടിച്ച് യുവതി മരിച്ചു; ന്യൂയോർക്കിൽ മരിച്ചത് ഗ്രാജ്വേറ്റ് പഠനം കഴിഞ്ഞ വിദ്യാർത്ഥിനി

പി.പി. ചെറിയാൻ

ക്യൂൻസ്(ന്യൂയോർക്ക്): ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റിലെ പൊലീസ് ഓഫിസർ നെവില്ല സ്മിത്ത് (32) ഓടിച്ച കാറിടിച്ചു ഗുരുതരമായി പരുക്കേറ്റ വനേസ(22) ജമൈക്ക ആശുപത്രിയിൽ മരിച്ചു. സ്മിത്ത് മദ്യപിച്ച് വാഹനമോടിച്ചതിനെ തുടർന്ന് ഏപ്രിൽ 23 ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. 2011 മുതൽ സർവ്വീസിലുള്ള സ്മിത്ത് ഓടിച്ചിരുന്ന മെഴ്സിഡസ് (2010) വനേസ ഓടിച്ചിരുന്ന 2004 ഹോണ്ടയുടെ പുറകിലാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഹോണ്ട മരത്തിൽ ഇടിക്കുകയായിരുന്നു.

ഹോണ്ടയിലുണ്ടായിരുന്ന മറിയ(21), സുഹൃത്ത് ജസ്റ്റിൻ എന്നിവർക്ക് ഗുരുതര പരുക്കേറ്റിരുന്നു. മറിയ ലൈഫ് സപ്പോർട്ടിലാണ്. മറിയയും വനേസയും സഹോദരിമാരാണ്. അപകടത്തിൽ നിസ്സാര പരുക്കേറ്റ പൊലീസ് ഓഫീസർ ബ്രീത്ത് അനലൈസർ ടെസ്റ്റ് നടത്താൻ വിസമ്മതിച്ചതായി പൊലീസ് പറയുന്നു.

സ്മിത്തിന്റെ പേരിൽ മദ്യപിച്ചു വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനും കേസെടുത്തിട്ടുണ്ട്. രണ്ടുമാസം മുമ്പായിരുന്നു വനേസ യോക്ക് കോളേജിൽ നിന്നും ഗ്രാജുവേറ്റ് ചെയ്തത്. നിയമപാലകർ തന്നെ നിയമലംഘനം നടത്തുന്ന സംഭവങ്ങൾ അപൂർവ്വമാണെന്ന് ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

 

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP