Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്തുമാസമുള്ള കുഞ്ഞിനേയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയ കേസ്; അമേരിക്കയിലെ ആദ്യ ഇന്ത്യൻ വംശജന്റെ വധശിക്ഷ ഫെബ്രുവരി 23-ന്

പത്തുമാസമുള്ള കുഞ്ഞിനേയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയ കേസ്; അമേരിക്കയിലെ ആദ്യ ഇന്ത്യൻ വംശജന്റെ വധശിക്ഷ ഫെബ്രുവരി 23-ന്

പി.പി. ചെറിയാൻ

പെൻസിൽ വാനിയ: പത്തുമാസമുള്ള കുഞ്ഞിനേയും, കുഞ്ഞിന്റെ അമ്മൂമ്മസത്യവതിയേയും കൊലപ്പെടുത്തിയ കേസ്സിലെ പ്രതി ആന്ധ്രക്കാരനായ രഘുനന്ദൻയാൻഡമൂരിയുടെ വധശിക്ഷ ഫെബ്രുവരി 23 ന് പെൻസിൽ വാനിയ മോൺട്‌ഗോമറികൗണ്ടിയിൽ നടപ്പാക്കുമെന്ന് ജനുവരി 8 ന് പുറത്തിറക്കിയ പ്രസ്താവനയിൽപറയുന്നു.

ഇന്ത്യൻ വംശജനെ ആദ്യമായാണ് അമേരിക്കയിൽ വധ ശിക്ഷക്ക്വിധേയനാക്കുന്നത്.രഘു നന്ദനം, ഭാര്യയും താമസിപ്പിച്ചിരുന്നഅപ്പാർട്ട്‌മെന്റിലെ മറ്റൊരു മുറിയിൽ താമസിച്ചിരുന്ന ഇവരുടെസുഹൃത്തുക്കളായ വെങ്കട്ട- ലത ദമ്പതിമാരുടെ പത്തുമാസമുള്ള കുട്ടിയ
തട്ടിയെടുക്കുന്നത് തടഞ്ഞ ലതയുടെ മാതാവ് സത്യവതിയെ കുത്തിക്കൊല്ലുകയും,തുടർന്ന് പത്തുമാസമുള്ള കുഞ്ഞിന്റെ വായ പൊത്തിപ്പിടിച്ച് സ്യൂട്ട്‌കേസിൽ ആക്കി അപ്പാർട്ട്‌മെന്റിലെ ജിമ്മിൽ വെക്കുകയും ചെയ്തു. കുട്ടിസ്യൂട്ട് കെയ്‌സിനകത്തിരുന്ന മരിക്കുകയായിരുന്നു.

ഗാബ്ലിങ്ങ് നടത്തി 35000 ഡോളർ കടം വരുത്തിയത് വീട്ടാനായിരുന്നുകുഞ്ഞിനെ തട്ടിയെടുത്ത് മോചന ദ്രവ്യമായി 50000 ഡോളർ കുഞ്ഞിന്റെമാതാപിതാക്കളിൽ നിന്നും ആവശ്യപ്പെടാൻ രഘുനന്ദൻ തീരുമാനിച്ചത്. 2012ൽ നടന്ന കേസ്സിൽ 2014 ൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷവിധിക്കുകയായിരുന്നു. എച്ച് 1 വിസയിലായിലാണ് രഘുനന്ദൻ അമേരിക്കയിൽ
എത്തിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP