Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചരിത്രത്തിലാദ്യമായി മുസ്ലിം വനിത യു.എസ് കോൺഗ്രസിലേക്ക്

ചരിത്രത്തിലാദ്യമായി മുസ്ലിം വനിത യു.എസ് കോൺഗ്രസിലേക്ക്

പി.പി. ചെറിയാൻ

ന്യൂയോർക്ക്: യുഎസ് കോൺഗ്രസിന്റെ ചരിത്രത്തിലാദ്യമായി മുസ്ലിം വനിതാ സ്ഥാനാർത്ഥി പ്രൈമറിയിൽ വിജയിച്ചു. യുഎസ് കോൺഗ്രസിൽ എത്തുമെന്ന് ഉറപ്പായി. ഓഗസ്റ്റ് 7 ചൊവ്വാഴ്ച മിഷിഗണിൽ നടന്ന ഡമോക്രാറ്റിക് പ്രൈമറിയിൽ ബ്രിൻണ്ടാ ജോൺസിനെ പരാജയപ്പെടുത്തിയാണ് ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിത്വം റഷീദ ട്ലേബ് കരസ്ഥമാക്കിയത്.

നവംബറിൽ നടക്കുന്ന ഇടക്കാല പൊതുതിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് സ്ഥാനാർത്ഥിയായ റഷീദയ്ക്കെതിരെ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയെ നിർത്തിയിട്ടില്ലാ എന്നതാണ് ഇവരുടെ വിജയം സുനിശ്ചിതമാക്കിയിരിക്കുന്നത്. ട്രംപിന്റെ കടുത്ത വിമർശകയായ ഇവർ ട്രംപിന്റെ ട്രാവൽ ബാൻ അംഗീകരിച്ച സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകിയിട്ടുണ്ട്.

2008 മുതൽ 2014 വരെ മിഷിഗൺ ഹൗസ് പ്രതിനിധിയായും ഇവർ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഷുഗർ ലൊ സെന്റർ ഫോർ ഇക്കണോമിക്ക് ആൻഡ് സോഷ്യൽ ജസ്റ്റിസ് അറ്റോർണിയാണ് റഷീദാ. രണ്ടു വർഷം മുമ്പ് ട്രംപിന്റെ ഫണ്ടു കളക്ഷനുമായി ബന്ധപ്പെട്ട് ടിക്കറ്റ് വാങ്ങി ഉച്ച ഭക്ഷണത്തിനെത്തിയ റഷീദയെ ട്രംപിനെതിരെ മുദ്രവാക്യം വിളിച്ചതിനു ബലമായി ഹാളിൽ നിന്നും ഇറക്കിവിട്ടിരുന്നു.

ഫലസ്തീൻ പൗരന്മാരാണ് റഷീദയുടെ മാതാപിതാക്കൾ. ഡിട്രോയ്റ്റിൽ വെച്ച് ജനിച്ച മകളാണ് റഷീദ. തിരഞ്ഞെടുപ്പിൽ വിജയിച്ചതിനുശേഷം ഓഗസ്റ്റ് 8 ന് ഇവരുടെ ട്വിറ്റർ സന്ദേശത്തിൽ തനിക്കു ലഭിച്ച അസുലഭ അവസരത്തിന് നന്ദി രേഖപ്പെടുത്തുകയും ഭാവി പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP