Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രോഗിക്ക് മരണം തെരഞ്ഞെടുക്കാനുള്ള അവകാശത്തിന് കാലിഫോർണിയ അസംബ്ലിയുടെ അംഗീകാരം

രോഗിക്ക് മരണം തെരഞ്ഞെടുക്കാനുള്ള അവകാശത്തിന് കാലിഫോർണിയ അസംബ്ലിയുടെ അംഗീകാരം

കാലിഫോർണിയ:  ജീവിതത്തിലേക്ക് ഒരിക്കലും തിരിച്ചു വരാൻ സാധ്യയില്ലാത്ത, മാരകമായ അവസ്ഥയിൽ കഴിയുന്ന രോഗികൾക്ക് ഡോക്ടറുടെ മേൽ നോട്ടത്തോടെ ജീവിതം അവസാനിപ്പിക്കാൻ അനുവദിക്കുന്ന പുതിയ നിയമം കാലിഫോർണിയ അസംബ്ലി പാസാക്കി.

ഗുരുതരമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന കാലിഫോർണിയൻ യുവതിക്ക് ജീവിതം അവസാനിപ്പിക്കാൻ ഒറിഗണിലേക്ക് പോവേണ്ടി വന്ന സാഹചര്യമാണ് ബില്ല് ഇപ്പോൾ പാസാവാനുള്ള പ്രധാന കാരണം.  ഈ വർഷം തന്നെ നിരവധി രാജ്യങ്ങളിൽ ഈ സൗകര്യം കൊണ്ടു വന്നെങ്കിലും ഇവിടെയൊന്നും ഇത് നിയമമായിരുന്നില്ല. ബുധനാഴ്ച നിയമത്തെ കുറിച്ച് അസംബ്ലി ചർച്ച ചെയ്തിരുന്നു.

ആറുമാസമോ അതിൽ താഴെയോ മാത്രം ആയുസ്സ് പറഞ്ഞിട്ടുള്ളവർക്കാണ് ഈ സൗകര്യം ലഭിക്കുക. അസംബ്ലി അംഗം മൈക്ക് ഗിബ്‌സൺ  ഈ സമയ പരിധിയെ ചോദ്യം ചെയ്തു കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ഡോക്ടർമാർ കൈയൊഴിഞ്ഞതിനു ശേഷവും ജീവിതത്തിലേക്ക് തിരിച്ചു വന്ന ഒരുപാടു പേരെ തനിക്കറിയാമെന്ന് അദ്ദേഹം പറഞ്ഞു.

യുഎസ് നഗരങ്ങളായ ഒറിഗോണിലും വാഷിങ്ങ്ടണിലും വെർമോണ്ടിലും മോണ്ടനയിലുമാണ് ഇപ്പോൾ ഈ നിയമങ്ങൾ ഉള്ളത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP