Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മലയാളി വിദ്യാർത്ഥിനി അഗ്നിശമന വാഹനം ഇടിച്ച് മരിച്ച സംഭവം; പ്രതികളായ 6 വിദ്യാർത്ഥികൾക്ക് പ്രൊബേഷൻ

മലയാളി വിദ്യാർത്ഥിനി അഗ്നിശമന വാഹനം ഇടിച്ച് മരിച്ച സംഭവം; പ്രതികളായ 6 വിദ്യാർത്ഥികൾക്ക് പ്രൊബേഷൻ

പി.പി. ചെറിയാൻ

കണക്റ്റിക്കറ്റ് : 2016 ഒക്ടോബർ 16ന് യൂണിവേഴ്സിറ്റി ഓഫ് കണക്റ്റിക്കട്ട് വിദ്യാർത്ഥിനിയും മലയാളിയുമായ ജെഫ്നി പള്ളി (19)അഗ്നിശമന വാഹനം ഇടിച്ചു മരിച്ച സംഭവത്തിനു ത്തരവാദികളായ ആറുവിദ്യാർത്ഥികൾക്ക് റോക് വില്ലിൽ സുപ്പിരീയർ കോർട്ട് ജഡ്ജി കാൾഇ. ടെയ് ലർ രണ്ടു വർഷത്തെ നല്ല നടപ്പു ശിക്ഷ വിധിച്ചു. രണ്ടുവർഷത്തെ പ്രൊബേഷൻ പിരീഡിൽ മറ്റു കുറ്റകൃത്യങ്ങളിലൊന്നുംഉൾപ്പെട്ടിട്ടില്ലെങ്കിൽ ഇവരുടെ റിക്കാർഡുകളിൽ നിന്നു ക്രിമിനൽഹിസ്റ്ററി മുഴുവൻ നീക്കം ചെയ്യണമെന്നും കോടതി വിധിച്ചു. ജൂൺമൂന്നാംവാരമാണ് വിധി ഉണ്ടായത്.

കപ്പ സിഗ്മ ഫ്രറ്റേണിറ്റി മെമ്പറന്മാരായ പാട്രിക് (21), മാത്യു(21), ഡെയ്ലൻ(22), ഓസ്റ്റിൻ (21), ഡൊമിനിക്(21), ജോനാഥാൻ (22) എന്നീ ആറുപേർക്കാണ് മൈനർക്ക് മദ്യം വിളമ്പുക, മദ്യം വില്ക്കുവാൻ ഗൂഢാലോചനനടത്തുക തുടങ്ങിയ കുറ്റങ്ങൾക്ക് ശിക്ഷ വിധിച്ചിട്ടുള്ളത്.

ഒക്ടോബർ 15 ന് രാത്രി നടന്ന പാർട്ടിയിൽ പങ്കെടുത്തു പുറത്തിറങ്ങിയജെഫ്നി തൊട്ടടുത്തുള്ള ഫയർ സ്റ്റേഷനു മുമ്പിൽ ഇരുന്ന് ഉറങ്ങിപോയതാണ് സംഭവത്തിന്റെ തുടക്കം. പ്രതികളിലാരോ ഫയർ സ്റ്റേഷനിൽ വിളിച്ചുസഹായം അഭ്യർത്ഥിച്ചതിനെ തുടർന്ന് അഗ്നിശമനാ വാഹനം പുറത്തുകാത്തുന്നതിനിടയിൽ ഷട്ടറിൽ ചാരിയിരിക്കുകയായിരുന്ന ജഫ്നി മറിഞ്ഞു
വീഴുകയും വാഹനം കയറി മരണം സംഭവിക്കുകയുമായിരുന്നു.

ജൂൺ 23 ന് റിഹാബിലിറ്റേഷൻ പ്രോഗ്രാമിനാവശ്യമായ തുക കോടതിയിൽകെട്ടിവയ്ക്കു കയാണെങ്കിൽ കോടതിയിൽ ഹാജരാകുന്നതിൽ നിന്നും ഇവരെഒഴിവാക്കിയിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP