Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കവർച്ച നടത്തുന്നതിനിടെ വെടിയേറ്റു മരിച്ച ഇന്ത്യൻ അമേരിക്കൻ വംശജനായ പിതാവിന്റെ ഘാതകന്റെ വധശിക്ഷ ഒഴിവാക്കണമെന്നു മകൻ

കവർച്ച നടത്തുന്നതിനിടെ വെടിയേറ്റു മരിച്ച ഇന്ത്യൻ അമേരിക്കൻ വംശജനായ പിതാവിന്റെ ഘാതകന്റെ വധശിക്ഷ ഒഴിവാക്കണമെന്നു മകൻ

പി. പി. ചെറിയാൻ

സാൻ അന്റോണിയൊ : 2004 ൽ സാൻ അന്റോണിയായിലെ കൺവീനിയൻസ് സ്റ്റോറിൽ കവർച്ച നടത്തുന്നതിനിടെ വെടിയേറ്റു മരിച്ച ഇന്ത്യൻ അമേരിക്കൻ ഹസ്മുഖ് പട്ടേലിന്റെ ഘാതകന്റെ വധ ശിക്ഷ ഒഴിവാക്കണമെന്ന് മകൻ മിതേഷ് പട്ടേൽ ആവശ്യപ്പെട്ടു.

ജൂലൈ 17 ന് നിശ്ചയിക്കപ്പെട്ട വധശിക്ഷ ഒഴിവാക്കണമെന്ന ആവശ്യം ടെക്സസ് കോർട്ട് ഓഫ് ക്രിമിനൽ അപ്പീൽസ് തള്ളിയിരുന്നു.

14 വർഷം മുമ്പ് 21 വയസ്സുള്ള പ്രതിയുടെ അറിവില്ലായ്മയായിരിക്കും ഇങ്ങനെയൊരു കുറ്റകൃത്യത്തിനു പ്രേരിപ്പിച്ചതെന്നും, 14 വർഷത്തെ ജയിൽ ജീവിതം പ്രതി ക്രിസ് യങ്ങിന്റെ ജീവിതം ആകെ മാറ്റിമറിച്ചിരിക്കുകയാ ണെന്നും ക്രിസിന്റെ വധശിക്ഷ നടപ്പാക്കിയാൽ കുട്ടികൾക്ക് പിതാവും മാതാപിതാക്കൾക്ക് ഒരു മകനും നഷ്ടപ്പെടുന്നതിനു മാത്രമേ ഉപകരിക്കൂ എന്നും പട്ടേൽ പറഞ്ഞു. മരണത്തെ പ്രതീക്ഷിച്ചു ഡെത്ത് റോയിൽ കഴിയുന്ന ക്രിസ് കുട്ടികൾക്ക് നല്ലൊരു പിതാവും ഒഴിവു സമയങ്ങളിൽ നല്ലൊരു പെയിന്ററുമായി മാറി കഴിഞ്ഞിട്ടുണ്ട്.

മിതേഷ് പട്ടേൽ തന്നെ മുൻകൈയെടുത്ത് 23,000 ഒപ്പുകൾ ശേഖരിച്ചു ടെക്സസ് ഗവർണർ ഗ്രോഗ് ഏബട്ടിന്റെ മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. വധശിക്ഷക്ക് വിധിക്കപ്പെട്ടവരോട് യാതൊരു അനുകമ്പയും പ്രകടിപ്പിക്കാത്ത ഗവർണർ ക്രിസിന്റെ വധശിക്ഷ ഒഴിവാക്കുമോ എന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മിതേഷും ഘാതകന്റെ കുടുംബാംഗങ്ങളും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP