Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡാളസിൽ മലയാളി നഴ്‌സ് നിര്യാതയായി; തോട്ടയ്ക്കാട് സ്വദേശിനിയുടെ സംസ്‌കാരം ശനിയാഴ്‌ച്ച

ഡാളസിൽ മലയാളി നഴ്‌സ് നിര്യാതയായി; തോട്ടയ്ക്കാട് സ്വദേശിനിയുടെ സംസ്‌കാരം ശനിയാഴ്‌ച്ച

പി.പി. ചെറിയാൻ

ഡാളസ്: തോട്ടയ്ക്കാട് ചിറപ്പുറത്ത് കിഴക്കേമുറിയിൽ കെ.വി.വർഗീസിന്റേയും, ശോശാമ്മ വർഗീസിന്റേയും മകൻ ജെറി വർഗീസിന്റെ ഭാര്യസോണ വർഗീസ് (36) ഡാളസിൽ നിര്യാതയായി. വാകത്താനം നാങ്കുളത്ത് പട്ടശേരിൽ ഡോ. എൻ.കെ. സ്‌കറിയയുടേയും, സാറാമ്മ സ്‌കറിയയുടേയും മകളാണ് പരേത.പ്ലാനോ മെഡിക്കൽ സെന്ററിൽ നഴ്സായിരുന്നു.മക്കൾ: ജിയാ, റിയാ, മിലൻ.

സഹോദരങ്ങൾ: സോബിൻ സ്‌കറിയ (കാനഡ), മാത്യു വർഗീസ് (ഓസ്ട്രേലിയ), സാംമുണ്ടയ്ക്കൽ (ഒമാൻ), സൂസൻ വർഗീസ്, മഞ്ജു മാത്യു, സൗമ്യ മാത്യു.പൊതുദർശനം ഡിസംബർ 15-ന് വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ.സ്ഥലം: സെഹിയോൻ മാർത്തോമാ ചർച്ച്, പ്ലാനോ, ഡാളസ്.

സംസകാര ശുശ്രൂഷ: ഡിസംബർ 16-നു ശനിയാഴ്ച രാവിലെ 9.30 മുതൽസ്ഥലം: സെഹിയോൻ മാർത്തോമാ ചർച്ച്.തുടർന്നു ഫ്രിസ്‌കോ റിഡ്ജ് വുഡ് മെമോറിയൽ ഫ്യൂണറൽ പാർക്കിൽ സംസ്‌കാരം.

കൂടുതൽ വിവരങ്ങൾക്ക്: ഫിലിപ്പ് മാത്യു (ഡാളസ്) 469 278 1300,ജോൺസൺ കോശി (ഡാളസ്) 469 279 5374.സംസ്‌കാര ചടങ്ങുകളുടെ തൽസമയ സംപ്രേഷണം powervisionusa.com-ൽ ലഭ്യമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP