Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സണ്ണിവെയ്ൽ സിറ്റിയുടെ മേയറായി മലയാളി സജി ജോർജ് സത്യപ്രതിഞ്ജ ചെയ്തു; അമേരിക്കൻ മലയാളികളുടെ ചരിത്രത്തിൽ സിറ്റി മേയറാകുന്ന മൂന്നാമത്തെ മലയാളിയായി സജി

സണ്ണിവെയ്ൽ സിറ്റിയുടെ മേയറായി മലയാളി സജി ജോർജ് സത്യപ്രതിഞ്ജ ചെയ്തു; അമേരിക്കൻ മലയാളികളുടെ ചരിത്രത്തിൽ സിറ്റി മേയറാകുന്ന മൂന്നാമത്തെ മലയാളിയായി സജി

പി.പി.ചെറിയാൻ

സണ്ണിവെയ്ൽ (ടെക്സസ്): സണ്ണിവെയ്ൽ സിറ്റി മേയറായി സജി ജോർജ് സത്യ പ്രതിജ്ഞ ചെയ്തു. ഇന്നലെ സിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ടെക്സസ്സെനറ്റർ സിൻഡി ബർക്കറ്റാണ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്.

കൗൺസിൽ മെമ്പർ, പ്രോം ടേം മേയർ തുടങ്ങിയ പദവികളിൽ എട്ടുവർഷത്തെ പ്രവർത്തനപരിചയമാണ് സജിയെ മേയർ പദവിയിലേക്കുയർത്തിയത്.അമേരിക്കൻ മലയാളികളുടെ ചരിത്രത്തിൽ സിറ്റി മേയറാകുന്ന മൂന്നാമത്തെമലയാളിയാണ് സജി ജോർജ്. ജോൺ അബ്രഹാം (ടീനക്ക്, ന്യുജേഴ്സി), വിനുസാമുവേൽ മോണൊസൊനെ (വാഷിങ്ടൺ) എന്നിവരാണ് മറ്റു രണ്ടുപേർ

28 വർഷം മുമ്പ് അമേരിക്കയിലേക്ക് ഉപരിപഠനാർത്ഥം കുടിയേറിയ സജി,ടെക്സസ് ടെക് യൂണിവേഴ്സിറ്റിയിൽ നിന്നും എൻജിനീയറിംഗിൽമാസ്റ്റർ ബിരുദവും, സതേൺ മെതഡിസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നുംഎം.ബി.എ ബിരുദവും കരസ്ഥമാക്കിയതിനുശേഷം അമേരിക്കയിലെ ഡിഫൻസ്‌കോൺട്രാക്ടിങ് കമ്പനിയായ ലോക്ഹീഡ് മാർട്ടിനിൽ സീനിയർ
എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്നു.

സണ്ണിവെയൽ സിറ്റി മേയറായിരുന്ന ജിം ഫോഫ് രാജിവെച്ച ഒഴിവിൽ ഒരുവർഷത്തേക്കാണ് സജി മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. സാധാരണ രണ്ടുവർഷമാണ് മേയറുടെ കാലാവധി. അടുത്ത വർഷം വീണ്ടും (മാർച്ചിൽ)തിരഞ്ഞെടുപ്പുണ്ടാകും.

സത്യപ്രതിജ്ഞാ ചടങ്ങിൽ പിതാവ് പി. വി. ജോർജ്, ഭാര്യ ജയ. മക്കൾആൻ, ആൻഡ്രു. ഭാര്യ മാതാവ് ശോശാമാ, സെന്റ് പോൾസ് മർത്തോമ്മാവികാരി റവ. മാത്യു ജോസഫ്, ഫിലിപ്പ് ശാമുവേൽ, സണ്ണി കെ. ജോൺ, കോശിതോമസ്, അനിൽ മാത്യു, ആനി തോമസ്, എൻ. വി. എബ്രഹാം, രാജൻ കുഞ്ഞ്, സജിചിറയിൽ, അഡ്വ. ജോർജ്, ജോർജ് മാത്യു, ജോസഫ് മൈനാട്ടി
എന്നിവർക്കൊപ്പം മാധ്യമ പ്രവർത്തകരായ സണ്ണി മാളിയേക്കൽ, ജോസ്പ്ലാക്കാട്ട്, സാം മാത്യു, ഷാജി രാമപുരം, രാജൻ മേപ്പുറത്ത്, തോമസ് കോശി(സണ്ണി) എന്നിവരും പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP