Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബാർകോഡ് മാറ്റി ഒട്ടിച്ച് കുറഞ്ഞ വിലയ്ക് സാധനങ്ങൾ വാങ്ങാൻ ശ്രമിച്ച യുവതി അറസ്റ്റിൽ

ബാർകോഡ് മാറ്റി ഒട്ടിച്ച് കുറഞ്ഞ വിലയ്ക് സാധനങ്ങൾ വാങ്ങാൻ ശ്രമിച്ച യുവതി അറസ്റ്റിൽ

ഫ്‌ളോറിഡാ: 1825.20 ഡോളർ വിലമതിക്കുന്ന ഇലക്ട്രോണിക്ക്‌സ് സാധനങ്ങൾ3.70 ഡോളറിന് വാങ്ങാൻ ശ്രമിച്ച ആംബർ വെസ്റ്റ് എന്ന 25 കാരിയെ പൊലീസ്അറസ്റ്റ് ചെയ്തു.

കംപ്യൂട്ടർ ഉൾപ്പെടെ നിരവധി സാധനങ്ങൾ തിരഞ്ഞെടുത്തതിന് ശേഷംക്ലിയറിങ് വിൽപനയ്ക്ക് വെച്ചിരുന്ന സാധനങ്ങളുടെ സ്റ്റിക്കർപറിച്ചെടുത്ത് വിലകൂടിയ സാധനങ്ങളുടെ സ്റ്റിക്കറിന് മുകളിൽ പതിച്ചാണ്യുവതി തട്ടിപ്പിന് ശ്രമിച്ചത്. ഫ്‌ളോറിഡാ ലോക്കൽ വാൾമാർട്ടിൽ വാരാന്ത്യമായിരുന്നു സംഭവം. സെൽഫ് ചെക്കൗട്ടിൽ എത്തി സാധനങ്ങൾസ്‌കാൻ ചെയ്ത് ബാഗിൽ വെക്കുന്നതിനിടെ സംശയം തോന്നിയാണ് ഇവരെപിടികൂടിയത്.

മകന് ഗിഫ്റ്റ് നൽകുന്നതിന് ആവശ്യമായ പണം ഇല്ലാത്തതിനാലാണ് ഇതിന്ശ്രമിച്ചതെന്നും, കംപ്യൂട്ടർ ഭർത്താവിന് വേണ്ടിയായിരുന്നുവെന്നുംഇവർ പൊലീസിനോട് കുറ്റസമ്മതം നടത്തി. ഷോപ്പിൽ നിന്നും സാധനങ്ങൾകടത്തി കൊണ്ടുപോകാൻ ശ്രമിച്ചതിനും കളവ് നടത്തിയതിനും ഇവർക്കെതിരെകേസ്സെടുത്തതായി റിവർ കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു. തുടർന്ന്
ജയിലിലടച്ച ഇവരെ 3000 ഡോളർ ജാമ്യത്തിൽ വിട്ടു.കേസ്സ് ഡിസംബർ 13 ന്വാദം കേൾക്കുന്നതിനായി മാറ്റി വച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP