Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തോക്ക് നിയന്ത്രണം ആവശ്യപ്പെട്ട് വൈറ്റ് ഹൗസിനു മുന്നിൽ പ്രതിഷേധ പ്രകടനവുമായി വിദ്യാർത്ഥികൾ; കൈകൾ കോർത്ത് പിടിച്ച് എത്തിയ റാലിയിൽ അണിനിരന്നത് നൂറ് കണക്കിന് കുട്ടികൾ

തോക്ക് നിയന്ത്രണം ആവശ്യപ്പെട്ട് വൈറ്റ് ഹൗസിനു മുന്നിൽ പ്രതിഷേധ പ്രകടനവുമായി വിദ്യാർത്ഥികൾ; കൈകൾ കോർത്ത് പിടിച്ച് എത്തിയ റാലിയിൽ അണിനിരന്നത് നൂറ് കണക്കിന് കുട്ടികൾ

പി.പി. ചെറിയാൻ

വാഷിങ്ടൺ ഡി സി: അമേരിക്കയിൽ ഗൺ വയലൻസ് വിധിക്കുകയും,സ്‌കൂളുകളിൽ വെടിവെപ്പ് സംഭവങ്ങൾ ആവർത്തിക്കുകയും ചെയ്യുന്നസാഹചര്യത്തിൽ ഗൺ കൺട്രോൾ നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട്വിദ്യാർത്ഥികൾ വൈറ്റ് ഹൗസിന് മുമ്പിൽ പ്രതിഷേധ ധർണ്ണസംഘടിപ്പിച്ചു.

ഫെബ്രുവരി 19 തിങ്കളാഴ്ച നടത്തിയ സമരത്തിൽ നൂറുകണക്കിന്വിദ്യാർത്ഥികളും, അദ്ധ്യാപകരും പങ്കെടുത്തു.ഫ്ളോറിഡാ പാർക്ക്ലാന്റ്സ്‌കൂൾ വെടിവെപ്പിൽ 17 പേർ കൊല്ലപ്പെടുകയും, ഒരു ഡസനിലധികംപേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തെ തുടർന്ന് തോക്ക്നിയന്ത്രണം കർശനമായി നടപ്പാക്കണമെന്ന മുറവിളി രാജ്യത്തിന്റെ പല ഭാഗത്തു നിന്നും ഉയരുന്നതിനിടെയാണ് വിദ്യാർത്ഥികളും, അദ്ധ്യാപകരും കൈകോർത്തു പിടിച്ച് വൈറ്റ ഹൗസിന് മുമ്പിൽ ധർണ്ണ നടത്തിയത്.

കൈകൾ നെഞ്ചോട് ചേർത്ത് പിടിച്ചും, അമേരിക്കൻ പതാക പുതച്ചും,'അടുത്തതാര്' എന്ന പ്ലക്കാർഡുകൾ പിടിച്ചുമാണ് സമരക്കാർ ധർണയിൽപങ്കെടുത്തത്.അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംമ്പിന്റെ ശ്രദ്ധക്ഷണിക്കാനാണ് ധർണ്ണ നടത്തിയതെങ്കിലും, വെടിവെപ്പ് നടന്ന ഫ്ളോറിഡാസ്‌കൂളിന് ഏകദേശം 40 മൈൽ ദൂരത്തിലുള്ള ഗോൾഫ് ക്ലബ്ബിലായിരുന്നുട്രംമ്പ്.

ഗൺ കൺട്രോൾ നിയമങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്താൻ ഡൊണാൾഡ്ട്രംമ്പ് തയ്യാറായതിനെ സമരത്തിൽ പങ്കെടുക്കാത്തവർ സ്വാഗതം ചെയ്തു.ഒരുകൂട്ടം ചെറുപ്പക്കാർ ഫേസ്‌ബുക്കിലൂടെയാണ് ഈ ധർണ്ണസംഘടിപ്പിക്കുന്നതിനുള്ള സന്ദേശം നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP