Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുപ്പത് വർഷത്തിലധികം ജയിലിൽ കഴിഞ്ഞ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

മുപ്പത് വർഷത്തിലധികം ജയിലിൽ കഴിഞ്ഞ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

പി.പി. ചെറിയാൻ

ടെന്നിസ്സി: 2009 നു ശേഷം ടെന്നിസ്സിയിൽ ആദ്യമായി വധശിക്ഷ നടപ്പാക്കി. 1985 ൽ ഏഴു വയസ്സുള്ള പെൺകുട്ടിയ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്സിൽ പ്രതി ബില്ലി റിക്കിന്റെ (59) വധശിക്ഷയാണ് ഓഗസ്റ്റ് 9 വ്യാഴാഴ്ച വൈകിട്ട് 7.30 ന് വിശ്രമിശ്രിതം കുത്തിവെച്ച് നടപ്പാക്കിയത്.

1985 ൽ നടത്തിയ കൊലപാതകത്തിൽ 1986 ൽ വധശിക്ഷ വിധിച്ചതിന് ശേഷം 32 വർഷം ജയിലിൽ കഴിയേണ്ടി വന്ന പ്രതി മരണത്തിന് തൊട്ട് മുൻപ് താൻ ചെയ്ത പ്രവർത്തിക്ക് മാപ്പപേക്ഷിച്ച്.വ്യാഴാഴ്ച സുപ്രീം കോടതി പ്രതിയുടെ അപ്പീൽ തള്ളി മിനിട്ടുകൾക്കുമാണ് വധശിക്ഷ നടപ്പാക്കിയത്.

അബോധാവസ്ഥയിലാക്കുന്ന MIDAZOLAM എന്ന മരുന്ന് കുത്തിവെച്ചതിന് ശേഷമാണ് ഹൃദയത്തിന്റെ പ്രവർത്തനം ഇല്ലാതാക്കുന്ന ശക്തിയേറിയ വിഷമിശ്രിതം സിരകളിലേക്ക് പ്രവേശിപ്പിച്ചു.മരണ സമയത്ത് പ്രതിയിൽ നിന്നും ഉയർന്ന ശബ്ദവും, കനത്ത ശ്വാസോച്ഛ്വാസവും വിഷമിശ്രിതത്തിന്റെ ഭീകര സ്വഭാവം വെളിപ്പെടുത്തുന്നതായിരു ന്നതായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

സമീപകാലത്ത് വധശിക്ഷക്കെതിരെ മാർപാപ്പ സ്വീകരിച്ച ശക്തമായ നിലപാടുകൾക്ക് പിന്തുണ പ്രഖ്യാപിച്ചും, ബില്ലിയുടെ വധശിക്ഷ നടപ്പാക്കരുതെന്നാവശ്യപ്പെട്ടും പുറത്തു പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു.മയക്കുമരുന്നിന്റെ പ്രവർത്തനം എത്രമാത്രം കാര്യക്ഷമമാ ണെന്നതിൽ സംശയം ഉയരുന്നുണ്ട്.

1980ൽ കൺവീവിയന്റ് സ്റ്റോർ കവർച്ച ചെയ്ത് മൂന്ന് പേരെ കൊലപ്പെടുത്തിയ കേസ്സിൽ പ്രതി സിസിൽ ജോൺസന്റെ 2009 ൽ വധശിക്ഷക്ക് ശേഷം ആദ്യമായാണ് ടെന്നിസ്സിൽ മറ്റൊരു വധശിക്ഷ നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP