Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടീനേജുകാരിയെ നിലത്ത് തള്ളിയിട്ട് മർദിച്ച ടെക്‌സാസ് പൊലീസ് ഓഫീസർ രാജി വച്ചു

ടീനേജുകാരിയെ നിലത്ത് തള്ളിയിട്ട് മർദിച്ച ടെക്‌സാസ് പൊലീസ് ഓഫീസർ രാജി വച്ചു

ടെക്‌സാസ്: മക്കിനിയിൽ പൂൾ പാർട്ടിക്കിടെ ഉണ്ടായ ബഹളം നിയന്ത്രിക്കാനെത്തി പതിനഞ്ചുകാരിയെ നിലത്ത് തള്ളിയിട്ട് മർദിക്കുകയും തോക്കു ചൂണ്ടി യുവാക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ വിവാദത്തിലായ പൊലീസ് ഓഫീസർ രാജി വച്ചു. എറിസ് കോസ്‌ബോൾട്ട് എന്ന പൊലീസുകാരനാണ് കറുത്തവർഗക്കാരായ യുവാക്കൾ നടത്തിയ പൂൾ പാർട്ടിക്കിടെ ഉണ്ടായ ബഹളം നിയന്ത്രിക്കാനെത്തിയതിനെ തുടർന്ന് ബിക്കിനി ധാരിയായ ടീനേജുകാരിയെ നിലത്ത് തള്ളിയിട്ട് മർദിച്ചത്. സംഭവം ആരോ വീഡിയോയിൽ പകർത്തി ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്തതോടെ വൈറലായതിനെ തുടർന്ന് പൊലീസുകാരനെതിരേ അധികൃതർ നടപടി സ്വീകരിച്ചിരുന്നു.

അതേസമയം കോസ്‌ബോൾട്ട് സ്വന്തം ഇഷ്ടപ്രകാരമാണ് രാജിവച്ചതെന്ന് മക്കിനി പൊലീസ് ചീഫ് ഗ്രെഗ് കോൺലി വ്യക്തമാക്കി. സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഓഫീസറോട് അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിരുന്നു. അതേസമയം കോസ്‌ബോൾട്ടിന്റെ പ്രവർത്തി ന്യായീകരിക്കാൻ പറ്റാത്തതായിരുന്നു എന്ന് ഗ്രെഗ് കോൺലിയും അഭിപ്രായപ്പെട്ടു. സംഭവസ്ഥലത്തേക്ക് 12 പൊലീസ് ഓഫീസർമാരെയാണ് നിയോഗിച്ചതെന്നും ഇതിൽ 11 പേരും അവർക്ക് ലഭിച്ചിട്ടുള്ള ട്രെയിനിങ് അനുസരിച്ചാണ് പെരുമാറിയത്. കോസ്‌ബോൾട്ട് മാത്രം നിയന്ത്രണം വിട്ടാണ് പെരുമാറിയതെന്ന് വീഡിയോ ദൃശ്യങ്ങൾ വെളിപ്പെടുത്തുന്നുണ്ടെന്നും കോൺലി ചൂണ്ടിക്കാട്ടി.

പാർട്ടിക്കിടെ കൗമാരക്കാർ തമ്മിൽ ഏറ്റുമുട്ടിയത് നിയന്ത്രിക്കാനെത്തിയ കോസ്‌ബോൾട്ട് ബിക്കിനി ധാരിയായ പെൺകുട്ടിയെ നിലത്തിട്ട് ചവിട്ടുകയും താഴെ വീണ കൗമാരക്കാരിയുടെ സമീപത്ത് മുട്ടുകുട്ടി നിന്ന് പുറത്ത് മർദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ വീഡിയോയിൽ വ്യക്തമാണ്. ശനിയാഴ്ച യൂ ട്യൂബിൽ പോസ്റ്റ് ചെയ്ത ഏഴു മിനിട്ട് ദൈർഘ്യമുള്ള വീഡിയോ ഇതേ വരെ 9 മില്യൺ ആൾക്കാർ കണ്ടു കഴിഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP