Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റ് ഫാൽക്കൺ ഹെവി നിർമ്മിച്ച സംഘത്തിൽ ഹൂസ്റ്റൺ മലയാളിയും; മലയാളികളുടെ അഭിമാനം ഉയർത്തിയത് മുപ്പതുകാരനായ റ്റിജു എബ്രഹാം

ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റ് ഫാൽക്കൺ ഹെവി നിർമ്മിച്ച സംഘത്തിൽ ഹൂസ്റ്റൺ മലയാളിയും; മലയാളികളുടെ അഭിമാനം ഉയർത്തിയത് മുപ്പതുകാരനായ റ്റിജു എബ്രഹാം

 

ഹൂസ്റ്റൺ: കാലിഫോർണിയ ആസ്ഥാനമായ സ്‌പേസ് എക്‌സ് (സ്‌പേസ് X ) എന്ന സ്വകാര്യകമ്പനി വിജയകരമായി വിക്ഷേപിച്ച ചൊവ്വ, ചാന്ദ്രയാത്രകൾക്കു ഉപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റ് 'ഫാൽക്കൺ ഹെവി'' യുടെ നിർമ്മാണത്തിൽഒരു ഹൂസ്റ്റൺ മലയാളിയുടെ കരസ്പർശം.

അമേരിക്കയിലെ ടെക്‌സാസ് ഹൂസ്റ്റണിൽ സ്ഥിരതാമസമാക്കിയ എബ്രഹാംപുഞ്ചത്തല ക്കലിന്റെയും കുട്ടിയമ്മയുടെയും മകൻ റ്റിജു എബ്രഹാം (30 )ആണ്അഭിമാനാർഹമായ ഈ നേട്ടത്തിൽ പങ്കാളിയായത്.ഏവിയേഷൻ ടെക്‌നോളജി യിൽ ഡിപ്ലോമയും യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസിൽ നിന്നുംമെക്കാനിക്കൽ എഞ്ചിനീയറിങ് ബിരുദവും നേടിയിട്ടുണ്ടു ഇദ്ദേഹം.അമേരിക്കൻഎയർലൈൻസ് മെക്കാനിക്കൽ വിഭാഗത്തിൽ ജോലി ചെയ്ത മുൻപരിചയം സ്‌പേസ് X ലേക്കുള്ളഅദ്ദേഹത്തിന്റെ പ്രവേശനം എളുപ്പമാക്കി. വളരെ ചെറുപ്പത്തിൽ തന്നെ മെക്കാനിക്കൽകാര്യങ്ങളിൽ അദ്ദേഹത്തിനുള്ള അഭിരുചിയും, കഠിനപ്രയത്‌നവും ആണ് റ്റിജുവിനുസ്‌പേസ് X ൽ എത്താൻ സഹായിച്ചത് എന്ന് അദ്ദേത്തിഹന്റെ പിതാവ് എബ്രഹാംപുഞ്ചത്തലക്കൽ പറഞ്ഞു .

ചൊവ്വയിലേക്കും ചന്ദ്രനിലേക്കുമുള്ള മനുഷ്യന്റെ കുതിപ്പിന് വളരെനിര്ണായകമാകുന്ന ഒരു കാൽവെയ്‌പ്പാണ് ഫാൽക്കൺ ഹെവി പരീക്ഷണത്തോടെ സ്‌പേസ് Xപൂർത്തിയാക്കിയത്. ഫെബ്രുവരി 6 നു ഫ്‌ളോറിഡയിലുള്ള കെന്നഡി സ്‌പേസ്‌സെന്ററിൽനിന്നും ആയിരുന്നു ആദ്യത്തെ പരീക്ഷണ വിക്ഷേപണം നടത്തിയത്. ഈപരീക്ഷണത്തിനു ഉപയോഗിച്ച രണ്ടു സൈഡ് ബൂസ്റ്റെർസ് തിരിച്ചിറക്കി ഈ പരീക്ഷണംലാഭകരവുമാക്കി സ്‌പേസ് X . ഇനി രണ്ടു പരീക്ഷണങ്ങൾക്കു കൂടി അവഉപയോഗിക്കാം. സർക്കാർസഹായമില്ലാതെ ഒരു സ്വകാര്യ വ്യവസായ കമ്പനി ആദ്യമായാണ് ഇത്തരമൊരു കൂറ്റന്റോക്കറ്റ് നിർമ്മിച്ചു പരീക്ഷിക്കുന്നത്.

ഫാൽക്കൺ ഹെവി റോക്കറ്റ് നിർമ്മാണത്തിൽ പങ്കാളികളായ 6000 പേരുടെ പേരുകളടങ്ങിയ ഒരുഫലകം റോക്കറ്റിൽ സ്ഥാപിച്ചിരുന്നു, അതിൽ ഒരു പേര് ഈ അമേരിക്കൻ മലയാളിയുടേത്ആയതിൽ നമുക്ക് അഭിമാനിക്കാം. അമേരിക്കൻ മലയാളികളുടെ വരും തലമുറകൾക്കു അതിർവരമ്പുകളില്ലാതെ സ്വപ്നം കാണാൻ ഈ നേട്ടം ഒരു പ്രചോദനമാവട്ടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP