Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡാക ഇമ്മിഗ്രേഷൻ പദ്ധതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ട്രംമ്പ്സുപ്രീം കോടതിയെ സമീപിക്കും

ഡാക ഇമ്മിഗ്രേഷൻ പദ്ധതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ട്രംമ്പ്സുപ്രീം കോടതിയെ സമീപിക്കും

പി പി ചെറിയാൻ

വാഷിങ്ടൺ ഡി സി: ഡിഫേർഡ് ആക്ഷൻ ഫോർ ചൈൽഡ് ഹുഡ് അറൈവൽസ്‌പ്രോഗ്രാം (DACA) വീണ്ടും തുടരണമെന്നാവശ്യപ്പെട്ട് സമർപ്പിച്ചകേസ്സിന്മേൽ യു എസ് ഡിസ്ട്രിക്റ്റ് ജഡ്ജ് വില്യം അൽസഫ്സ് അനുകൂലവിധി പുറപ്പെടുവിച്ചതിനെതിരെ യു എസ് കോർട്ട് ഓഫ് അപ്പീൽസ് 9വേസർക്യൂട്ടിലും, സുപ്രീം കോർട്ടിലും ഒരേ സമയം അപ്പീൽ നൽകുമെന്നജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് ഇന്ന് (ജനുവരി 16 ചൊവ്വ) പുറത്തിറക്കിയപ്രസ്താവനയിൽ പറയുന്നു.

ഡാകാ പദ്ധതിയിൽ അതിവേഗ തീരുമാനം എടുത്ത്, ഇതിനെ തുടർന്നുള്ള നിയമയുദ്ധം അവസാനിപ്പിക്കാനാണ് ട്രംമ്പ് ഭരണ കൂടം ലക്ഷ്യമിടുന്നത്.അറ്റോർണി ജനറൽ ജെഫ് സെഷൻസ് പറഞ്ഞു.

ഡാക പദ്ധതിയിലൂടെ സംരക്ഷണം ലഭിക്കുന്ന 'ഡ്രീമേഴ്സ്' തുടർന്നുംവർക്ക് പെർമിറ്റിന് വേണ്ടി അപേക്ഷിച്ചാൽ അതംഗീകരിക്കണമെന്നും, ഇവരെപറഞ്ഞു വിടുന്നത്. ടാക്സ് റവന്യൂവിനെ സാരമായി ബാധിക്കുമെന്നുംസാൻഫ്രാൻസിസ്‌ക്കൊ ഡിസ്ട്രിക്റ്റ് ജഡ്ജി വില്യം വിധിന്യായത്തിൽ
ചൂണ്ടികാട്ടി.

'അമേരിക്കാ ഫസ്റ്റ്' എന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കപ്പെടണമെങ്കിൽആദ്യമായി അതിർത്തി സംരക്ഷിക്കേണ്ടതുണ്ടെന്നും, അതിനാവശ്യമായ സഹകരണംഡമോക്രാറ്റ് പാർട്ടിയിൽ നിന്നും ലഭിക്കുമെന്നും, തുടർന്ന് ഡാകാപോലുള്ള സുപ്രധാന വിഷയങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് ട്രംമ്പ്‌വീണ്ടും വ്യക്തമാക്കിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP