Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കപ്പലിൽ നിന്നും കാണാതായ നാവികനെ ഒരാഴ്ചക്ക് ശേഷം കണ്ടെത്തിയത് എൻജിൻ റൂമിൽ

കപ്പലിൽ നിന്നും കാണാതായ നാവികനെ ഒരാഴ്ചക്ക് ശേഷം കണ്ടെത്തിയത് എൻജിൻ റൂമിൽ

പി.പി. ചെറിയാൻ

ജൂൺ 8 മുതൽ യു എസ് എസ് ഷൈലോയിൽ നിന്നും കാണാതായ യു എസ് നേവിസെയ്ലറെ ഒരാഴ്ചയ്ക്കുശേഷം കപ്പലിന്റെ എൻജിൻ റൂമിൽ കണ്ടെത്തിയതായിപെന്റ്ഗണ അധികൃതർ വെളിപ്പെടുത്തി. ജപ്പാൻ തീരത്ത് നങ്കൂരമിട്ടിരിക്കുകയായിരുന്നു കപ്പൽ. ഗ്യാസ് ടർബൈൻ സിസ്റ്റംസ്ടെക്നീഷ്യൻ പീറ്റർ മിംസിനെ ഈ മാസം എട്ടിനാണ് കാണാതായത്. ഒരാഴ്ചഅമേരിക്കൻ നോവിയും ജപ്പാൻ കോസ്റ്റ് ഗാർഡും, കടലിലൂടേയുംആകാശത്തിലൂടെയും തുടർച്ചയായി അന്വേഷണം നടത്തിയിട്ടും പീറ്ററെകണ്ടെത്താനായില്ല.

പതിനായിരം കണക്കിന് ഡോളറും മനുഷ്യ പ്രയത്നവുമാണ്അന്വേഷണത്തിന് ചിലവലിച്ചത്. 5,500 ചതുരശ്ര മൈൽ ദൂരത്തിൽ ജപ്പാൻകോസ്റ്റ്ഗാർഡ് അന്വേഷണത്തിൽ പങ്കെടുത്തിരുന്നു. 2014 ൽ യുഎസ്നേവിയിൽ ചേർന്ന് പീറ്ററിന് നേവി അച്ചീവ്മെന്റ് മെഡൽലഭിച്ചിട്ടുണ്ട്.

പീറ്ററെ കണ്ടെത്താനായതിൽ കുടുംബാംഗങ്ങൾ സംതൃപ്തരാണ്. എന്തുകൊണ്ടാണ്പീറ്റർ എൻജിൻ റൂമിൽ ഒളിച്ചിരുന്നതെന്നും എങ്ങനെയാണ് ഒരാഴ്ച അവിടെകഴിഞ്ഞതെന്നും അന്വേഷിക്കു ന്നുണ്ട് സൈക്കോളജിക്കൽ ഇവാലുവേഷനായി പീറ്ററെവിധേയമാക്കുമെന്ന് നേവി അധികൃതർ അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP