Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്റ്റാച്യുകൾ നീക്കം ചെയ്യുന്നതിനെതിരെ റാലികൾ സജീവം;യു.റ്റി ഓസ്റ്റിൻ കാമ്പസിൽ നിന്നും നീക്കം ചെയ്തത് നാലു പ്രതിമകൾ

സ്റ്റാച്യുകൾ നീക്കം ചെയ്യുന്നതിനെതിരെ റാലികൾ സജീവം;യു.റ്റി ഓസ്റ്റിൻ കാമ്പസിൽ നിന്നും നീക്കം ചെയ്തത് നാലു പ്രതിമകൾ

പി.പി. ചെറിയാൻ

ഓസ്റ്റിൻ: കൺഫെഡറേറ്റ് പ്രതിമകൾ നീക്കം ചെയ്യുന്നതിന് അനുകൂലമായും,പ്രതികൂലമായും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബഹുജന റാലികൾനടക്കുന്നതിനിടയിൽ യു.ടി. ഓസ്റ്റിൻ ക്യാമ്പസിൽ സ്ഥാപിച്ചിരുന്നനാലു കൺഫെഡറേറ്റു പ്രതിമകൾ ഓഗസ്റ്റ് 20 തിങ്കളാഴ്ച നേരം പുലരുന്നതിനുമുമ്പ് നീക്കം ചെയ്തതായി യൂണിവേഴ്സ്റ്റി അധികൃതർ അറിയിച്ചു.

റോബർട്ട് ഇ.ലി., ആൽബർട്ട് സിഡ്‌നി, ജോൺ റീഗൻ, മുൻ ടെക്‌സസ്ഗവർണർ ജെയിംസ് സ്റ്റീഫൻ ഹോഗ എന്നിവരുടെ പ്രതികളാണ് നീക്കംചെയ്തതെന്ന് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഗ്രേഗ ഫെൻവെസ്പറഞ്ഞു.പ്രതിമകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു

ഞായറാഴ്ച രാത്രി 11 മണിക്കാണ് പ്രസിഡന്റ് ഈ മെയിൽ അയച്ചത്. അടുത്ത ആഴ്ചകോളേജ് തുറക്കുന്നതിന് മുമ്പ് പ്രതിമകൾ നീക്കം ചെയ്തത്വിദ്യാർത്ഥികൾക്ക് ശാന്തമായി പഠിക്കുന്നതിനുള്ള സാഹചര്യംസൃഷ്ടിക്കുന്നതിനാണെന്ന് പ്രസിഡന്റ് പറഞ്ഞു.വർഷങ്ങൾ പഴക്കമുള്ളസ്റ്റാച്യുകൾ നീക്കം ചെയ്യുന്നതിന് ഹെവി മെഷ്യനറിയാണ് ഉപയോഗിച്ചത്.

ആഫ്രിക്കൻ-അമേരിക്കൻ അടിമകളെ ഉപയോഗിക്കുന്നതിന് സംസ്ഥാനങ്ങൾചേർന്ന് ഒരു രാഷ്ട്രം രൂപീകരിക്കുകയും, തുടർന്ന് സിവിൽ വാർആരംഭിക്കുകയും ചെയ്തപ്പോൾ നേതൃത്വം നൽകിയവരുടെ പ്രതിമകളാണ് ഇപ്പോൾനീക്കം ചെയ്തിരിക്കുന്നത്.

ടെക്‌സസ്സും പതിനൊന്ന് സംസ്ഥാനങ്ങളിൽ ഉൾപ്പെട്ടിരുന്നു. 1861 മുതൽ1865 വരെ നടന്ന സിവിൽ വാറിൽ 620,000 മിലിട്ടറി ഉദ്യോഗസ്ഥരാണ്കൊല്ലപ്പെട്ടത്. എന്നാൽ യൂണിയൻ ഗവൺമെന്റ് കോൺഫെഡറേറ്റ് എന്നആവശ്യം നീരാകരിക്കുകയായിരുന്നു

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP