Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌കൂളുകളിലെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനു മുൻഗണന: വൈസ് പ്രസിഡന്റ്

സ്‌കൂളുകളിലെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനു മുൻഗണന: വൈസ് പ്രസിഡന്റ്

- പി.പി. ചെറിയാൻ

ഡാലസ്: വർധിച്ചു വരുന്ന സ്‌കൂൾ വെടിവയ്പുകളുടെ പശ്ചാത്തലത്തിൽസ്‌കൂളുകളിലെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള അടിയന്തര നടപടികൾആലോചിച്ചു വരുന്നതായി യുഎസ് വൈസ് പ്രസിഡന്റ് പെൻസ് പറഞ്ഞു.ഫെബ്രുവരി 17ന് ഡാലസ് കൗണ്ടി റിപ്പബ്ലിക്കൻസ് ഫണ്ട് റെയ്സിങ്ങ് പരിപാടിയിൽപങ്കെടുത്തു സംസാരിക്കുകയായിരുന്നു പെൻസ്.

തോക്ക് നിയന്ത്രണത്തെക്കുറിച്ചോ നിലവിലുള്ള ഗൺ ലോസിൽ മാറ്റങ്ങൾവരുത്തു ന്നതി നോ കുറിച്ചോ പരാമർശിക്കാതെ ഫ്ലോറിഡാ വെടിവയ്പു പോലുള്ളസംഭവങ്ങൾ ആവർത്തിക്കാ തിരിക്കുന്നത് വിദ്യാലയങ്ങളിലെ മാനസികഅസ്വാസ്ഥ്യമുള്ള കുട്ടികളെ കണ്ടെത്തി ആവശ്യമായ മുൻ കരുതലുകൾസ്വീകരിക്കുന്നതിനു ട്രംപ് ഭരണകൂടം പ്രത്യേക പരിശീലനം ലഭിച്ചവരെനിയോഗിക്കുമെന്നും വ്യക്തമാക്കി.

ഞാൻ ഒരു പിതാവാണെന്നും ഇവിടെ കൂടിയിരിക്കുന്ന മാതാപിതാക്കളുടെവികാരങ്ങൾ എപ്രകാരമായിരിക്കുന്നുവെന്നും മനസ്സിലാക്കാൻകഴിയുന്നുണ്ടെന്ന് പെൻസ് പറഞ്ഞു. അമേരിക്കയിലെ ഒരു വിദ്യാർത്ഥിക്കോഅദ്ധ്യാപകനോ ഇനി ഇങ്ങനെയൊരു അപകടം സംഭവിക്കരുതെന്ന് പ്രസിഡന്റ് ട്രംപ്പ്രഖ്യാപിച്ചത് സ്വാഗതാർഹമാണെന്ന് പെൻസ് പറഞ്ഞു.

.1999 കൊളറാഡൊ കൊളംബൈൻ ഹൈസ്‌കൂളിൽ നടന്ന വെടിവയ്പു വാർഷികദിനമായ ഏപ്രിൽ 20 ന് രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നതിനുവിവിധ വിദ്യാഭ്യാസ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP