Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡൈവിങ് നടത്തുന്നതിനിടെ വമ്പൻ സ്രാവിന്റെ ആക്രമണം; കോസ്റ്ററിക്കായിൽ ഇന്ത്യക്കാരി കൊല്ലപ്പെട്ടു

ഡൈവിങ് നടത്തുന്നതിനിടെ വമ്പൻ സ്രാവിന്റെ ആക്രമണം; കോസ്റ്ററിക്കായിൽ ഇന്ത്യക്കാരി കൊല്ലപ്പെട്ടു

പി. ചെറിയാൻ

ന്യൂയോർക്ക് : മൻഹാട്ടൻ പ്രൈവറ്റ് ഇക്വിറ്റി ഡയറക്ടറും ഇന്ത്യൻവംശജയുമായ രോഹിത് ഭണ്ഡാരി (49) വെള്ളത്തിൽ ഡൈവിങ് നടത്തുന്നതിനിടെവമ്പൻ സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 18 അമേരിക്കൻ വിനോദസഞ്ചാരികൾ അടങ്ങുന്ന സംഘം കോസ്റ്ററിക്കായിൽ സന്ദർശനത്തിനെത്തിയതായിരുന്നു രോഹിത്.

നവംബർ 28 ന് ഡൈവിങ് പരിശീലകനോടൊപ്പമായിരുന്നു വെള്ളത്തിലേക്ക്ഇറങ്ങിയത്. ടൈഗർ ഷാർക്ക് വിഭാഗങ്ങളിൽപെട്ട സ്രാവ് പെട്ടെന്നു ഇവരെആക്രമിക്കുകയായിരുന്നു. വിവിധയിനം സ്രാവുകളുടെ സങ്കേതമാണ് കൊക്കോസ്‌ഐലന്റിലെ നാഷണൽ പാർക്ക്, രോഹിതയെ രക്ഷിക്കുന്നതിനു ശ്രമിച്ചപരിശീലകനും സ്രാവിന്റെ ആക്രമണത്തിൽ പരുക്കേറ്റെങ്കിലും ഗുരുതരമല്ലെന്ന്ആശുപത്രി അധികൃതർ അറിയിച്ചു.

കാലിന് ഗുരുതരമായി പരുക്കേറ്റ രോഹിതയെ വെള്ളത്തിൽ നിന്നുംരക്ഷപ്പെടുത്തി പുറത്തെടുത്തുവെങ്കിലും രക്തം വാർന്നു പോയതിനാൽമരണമടയുക യായിരുന്നുവെന്ന് കോസ്റ്ററിക്ക പരിസ്ഥിതി മന്ത്രാലയംഅറിയിച്ചു.അപ്പർ ഈസ്റ്റ് സൈഡിൽ താമസിച്ചിരുന്ന ഭണ്ഡാരി മൻഹാട്ടൻചാരിറ്റി സർക്യൂട്ട് സ്ഥിര സാന്നിധ്യമായിരുന്നു.

മംഗലാപുരം സ്വദേശിയായ ഭണ്ഡാരി 2013 മുതൽ കോമേഴ്സ് സെക്രട്ടറിവിൽബർ റോസിന്റെ ഇൻവെസ്റ്റ്മെന്റ് ഫേമിൽ ജീവനക്കാരിയാണ്

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP