Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വേൾഡ് മലയാളീ ഫെഡറേഷൻ ഹെയ്തിയുടെ ആഭിമുഖ്യത്തിൽ വിഷു ആഘോഷിച്ചു

വേൾഡ് മലയാളീ ഫെഡറേഷൻ ഹെയ്തിയുടെ ആഭിമുഖ്യത്തിൽ വിഷു ആഘോഷിച്ചു

പി.പി. ചെറിയാൻ

വേൾഡ് മലയാളീ ഫെഡറേഷൻ ഹെയ്തിയുടെ ആഭിമുഖ്യത്തിൽ കരീബിയൻ ദ്വീപ് ആയഹെയ്തി യിൽ ഏപ്രിൽ 15 ന് വളരെ വിപുലമായി വിഷു ആഘോഷിച്ചു. ഉച്ചക്ക് 2മണിക്ക് വിഭവ സമൃദ്ധമായ സദ്യയോട് കൂടെ പരിപാടി ആരംഭിച്ചു. പ്രസിഡന്റ്സജീവ് സർ അധ്യക്ഷം വഹിച്ചു. വടം വലി, മ്യൂസിക് ചെയർ, സുന്ദരിക്കു പൊട്ട്‌തൊടൽ മുതലായ ഒട്ടനവധി കലാപരിപാടി വിഷു ആഘോഷത്തിന് നിറപ്പകി ട്ടേകി.

പരിപാടിക് CISF ഫോഴ്‌സ് കമാണ്ടർ മാരായ Mr തുഷാർ, Mr ധനഞ്ജയ് ശുക്‌ള,ആസാം റൈഫിൾസ് ഫോഴ്‌സ് കമാണ്ടർ Mr ഹരിദാസ് ദോഗ്ര , ഇന്ത്യൻ അസോസിയേഷൻപ്രസിഡണ്ട് Mr. പത്താനിയ എന്നിവർ ആശംസകൾ നേർന്നു.ഹെയ്തി യിൽആദ്യമായിട്ടാണ് ഇങ്ങനെ ഒരുപരിപാടി നടത്തുന്നത്. ഇതിനെ വേൾഡ് മലയാളീഫെഡറേഷനെ Mr പത്താനിയാ പ്രത്യേകം അഭിനന്ദിച്ചു. കലാപരിപാടിയിൽവിജയച്ചവർകുള്ള സമ്മാനദാനം വാൽഡോർ ഓപ്പറേഷൻ ഡയറക്ടർ Mr. സുരേഷ് കുമാർനിർവഹിച്ചു.

വിഭവസമൃദമായ സദ്യ ഉണ്ടാക്കിയ ലേഡീസ് വിങ്ങിനെ പ്രതേകംഅഭിനന്ദിക്കേ ണ്ടതാകുന്നു. ഓരോ മെമ്പര്മാരുടെയും കൂട്ടായ പ്രവർത്തനംപരിപാടി വൻ വിജയമാക്കി തീർത്തു. ജനറൽ സെക്രട്ടറി ജിതിൻ ന്റെ നന്ദിപ്രകാശനത്തോടെ രത്രി 7. 30 ന് പരിപാടി അവാസനി ച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP