Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് ജന്മദിനാശംസകളോടെ അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമയും മിഷേലും

പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് ജന്മദിനാശംസകളോടെ അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമയും മിഷേലും

ന്യൂയോർക്ക്: 2016 ഓഗസ്റ്റ് 30-ന് സപ്തതി ആഘോഷിക്കുന്ന മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ വലിയ ആർഭാടങ്ങൾ ഒഴിവാക്കി 70- ാം ജന്മദിനം ആഘോഷിക്കുന്നു. അപ്പോസ്‌തോലിക സന്ദർശനത്തിനായി നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം സന്ദർശിക്കുന്ന പരിശുദ്ധ കാതോലിക്കാ ബാവാക്ക് അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമ ജന്മദിനാശംസകൾ കൈമാറി. അമേരിക്കയിലെ ആത്മീയ മക്കളോടൊപ്പം ജന്മദിനം ആഘോഷിക്കുന്ന പരിശുദ്ധ കാതോലിക്കാ ബാവായെ അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമയും പത്‌നി മിഷേലും ആശംസകൾ അറിയിച്ച് സന്ദേശം അയയ്ക്കുകയും, മലങ്കര ഓർത്തഡോക്‌സ് സഭയുടെ അമേരിക്കയിലെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

മനുഷ്യാവകാശ സംരക്ഷണം, സ്ത്രീ സമത്വം, പാർശ്വവത്ക്കരിക്കപ്പെട്ടവരോടുള്ള കരുതൽ എന്നിവയിൽ സഭയുടെ നിലപാട് പ്രചോദനാത്മകമാണെന്നും ലോകം മെച്ചപ്പെടുത്തുന്നതിനായുള്ള പരിശുദ്ധ ബാവായുടെ താല്പര്യം പ്രത്യാശജനകമാണെന്നും അനുമോദന സന്ദേശത്തിൽ ബറാക്ക് ഒബാമ കുറിച്ചു. 2016 സപ്തതി വർഷത്തിൽ തന്നെ മലങ്കര ഓർത്തഡോക്‌സ് സഭയുടെ പ്രധാന സാമൂഹ്യ സേവന പദ്ധതികളിൽ ഒന്നായ പരുമല ക്യാൻസർ കെയർ സെന്റർ ഉദ്ഘാടനം ചെയ്യുകയും, നിർദ്ധനരായ ക്യാൻസർ രോഗികളുടെ ചികിത്സാ സഹായ പദ്ധതി (സ്‌നേഹ സ്പർശം) ആരംഭിക്കുകയും ചെയ്യുമെന്ന് കോട്ടയം ദേവലോകം അരമനയുടെ അറിയിപ്പിൽ പറയുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP