Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡാലസ് ബിലീവേഴ്സ് ബൈബിൾ ചാപ്പൽ വി.ബി.എസ് 16 മുതൽ

പി.പി. ചെറിയാൻ

കരോൾട്ടൺ (ഡാലസ്): ബിലീവേഴ്സ് ബൈബിൾ ചാപ്പലിന്റെ നേതൃത്വത്തിൽപ്രീകെ മുതൽ ഗ്രേഡ് എട്ടു വരെയുള്ള കുട്ടികൾക്കായി വെക്കേഷൻബൈബിൾ സ്‌കൂൾ സംഘടിപ്പിക്കുന്നു. ഓൾഡ് ഡന്റൺ റോഡിലുള്ള(കരോൾട്ടൺ) ചാപ്പലിൽ ജൂലൈ 16 മുതൽ 21 വരെ നടക്കുന്നക്യാംപിലേക്ക് പ്രവേശനം സൗജന്യമാണ്.

തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ വൈകിട്ട് 6.30 മുതൽ 8.45 വരെയാണ്വിബിഎസ്.സ്റ്റോറി ടൈം, കലാ കായിക വിനോദങ്ങൾ, ഗാന പരിശീലനം, ബൈബിൾപഠനം തുടങ്ങിയവ വിബിഎസ് ഉണ്ടായിരിക്കും. ആറ് ദിവസം നീണ്ടു നിൽക്കുന്നക്യാംപിൽ പങ്കെടുക്കുന്നവർക്ക് പ്രത്യേക സമ്മാനങ്ങളും ലഭിക്കുമെന്ന്‌സംഘാടകർ അറിയിച്ചു.

ജാതിമത ഭേദമെന്യേ ഏവരേയും ക്ഷണിക്കുന്നതായും അറിയിപ്പിൽ പറയുന്നു.
വിവരങ്ങൾക്ക്: ജെറി മോദിയിൽ: 817 734 6991, ജോസ് പൊന്മനഃശ്ശേരി: 972571 4226.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP