Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാർത്തോമാ ഭദ്രാസന അസംബ്ലിക്ക് ഹൂസ്റ്റണിൽ തുടക്കമായി

മാർത്തോമാ ഭദ്രാസന അസംബ്ലിക്ക് ഹൂസ്റ്റണിൽ തുടക്കമായി

പി.പി. ചെറിയാൻ

ഹൂസ്റ്റൺ: നോർത്ത് അമേരിക്കാ യൂറോപ്പ് മർത്തോമ്മാ ഭദ്രാസന ദ്വിദിന അസംബ്ലിക് ജൂലൈ 4 ന് വൈകിട്ട് ഹൂസ്റ്റൺ നോർത്ത് ഹിൽട്ടൻ ഹോട്ടലിൽ തുടക്കം കുറിച്ചു. റവ. എം. പി. യോഹന്നാന്റെ പ്രാർത്ഥനയോടെ യോഗാ നടപടികൾ ആരംഭിച്ചു. സഫ്രഗൻ മെത്രാപൊലിത്ത ഗീവർഗീസ് അത്താനേഷ്യസിന്റെ ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി അംഗങ്ങൾ മൗനം ആചരിച്ചു.

ആരാധനയ്ക്ക് റവ. വിജു വർഗീസ്, റവ. ലാറി വർഗീസ്, ഡോ. ജെ. മാത്യു, തോമസ് മാത്യു (ജീമോൻ), ലിൻ കീരികാട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.ഭദ്രാസന സെക്രട്ടറി റവ. മനോജ് ഇടിക്കുള സ്വാഗതം പറഞ്ഞു.

റവ. ഡോ. ഏബ്രഹാം മാത്യു ധ്യാന പ്രസംഗം നടത്തി. ജോസഫ് മർത്തോമ്മാ മെത്രാപൊലിത്ത, ഭദ്രാസന എപ്പിസ്‌കോപ്പാ ഡോ. ഐസക് മാർ ഫിലക്സിനോസ്, തിരുവനന്തപുരം കൊല്ലം ഭദ്രാസനാധിപൻ ജോസഫ് ബർണബാസ് എപ്പിസ്‌കോപ്പാ തുടങ്ങിയവർ പ്രസംഗിച്ചു.

നോർത്ത് അമേരിക്കൻ ഭദ്രാസന പ്രവർത്തനങ്ങളെ കുറിച്ചുള്ള ചർച്ചകളും ചോദ്യോത്തരങ്ങളും ജൂലൈ അഞ്ചിനാണ്. ഹൂസ്റ്റൺ പ്രോപർട്ടിയെ കുറിച്ചും അറ്റ്ലാന്റാ പ്രോപർട്ടിയെകുറിച്ചും പാട്രിക് മിഷന്റെ രണ്ടാംഘട്ട വികസനത്തെകുറിച്ചും വ്യക്തമായ തീരുമാനങ്ങൾ അസംബ്ലി കൈകൊള്ളുമെന്നാണ് കരുതുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP