Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹൂസ്റ്റണിൽ 32മത്_മാർത്തോമ്മാ ഫാമിലി_കോൺഫറൻസ്; ഒരുക്കങ്ങൾ ആരംഭിച്ചു

ഹൂസ്റ്റണിൽ 32മത്_മാർത്തോമ്മാ ഫാമിലി_കോൺഫറൻസ്; ഒരുക്കങ്ങൾ ആരംഭിച്ചു

ജീമോൻ റാന്നി

ഹൂസ്റ്റൺ: ഇന്ത്യയ്ക്കു പുറത്ത് നടത്തപ്പെടുന്ന മാർത്തോമ്മാകോൺഫറൻസുകളിൽ ഏറ്റവും ശ്രദ്ധേയമായ നോർത്ത്-അമേരിക്കാ യൂറോപ്പ് ഭദ്രാസനഫാമിലി കോൺഫറൻസ് ഒരു ചരിത്ര സംഭവമാക്കി മാറ്റാൻ സംഘാടകർപ്രവർത്തനമാരംഭിച്ചു.

നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന32-മത് ഫാമിലി കോൺഫറൻസിന് സൗത്ത് വെസ്റ്റ് റീജിയനൽ ആക്ടിവിറ്റി (RAC)കമ്മറ്റിയാണ് ആതിഥേയത്വം വഹിക്കുന്നത്.

2018 ജൂലൈ 5, 6, 7, 8(വ്യാഴം മുതൽ ഞായർ വരെ) തീയതികളിൽ നടത്തപ്പെടുന്നകോൺഫറൻസ് ഹൂസ്റ്റൺ ജോർജ്ജ് ബുഷ് ഇന്റർ കോണ്ടിനെന്റൽഎയർപോർട്ടിന് അടുത്തുള്ള ഹിൽട്ടൺ ഹോട്ടൽ ഹൂസ്റ്റൺ നോർത്തിൽ വച്ചാണ്‌നടത്തപ്പെടുന്നത്. 2018 എപ്പിസ്‌ക്കോപ്പൽ സ്ഥാനാഭിഷേക രജതജൂബിലിആഘോഷിക്കുന്ന നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന അദ്ധ്യക്ഷൻ ഡോ.ഐസക്ക്മാർ പീലക്‌സിനോസ് എപ്പിസ്‌ക്കോപ്പായെ കൂടാതെ ജൂബിലി ആഘോഷിക്കുന്ന തിരുവനന്തപുരം, കൊല്ലം ഭദ്രാസന അദ്ധ്യക്ഷൻ അഭിവന്ദ്യ ജോസഫ് മാർ ബർണബാസ്എ പ്പിസ്‌ക്കോപ്പാ, ചെങ്ങന്നൂർ- മാവേലിക്കര ഭദ്രാസന അദ്ധ്യക്ഷൻ അഭിവന്ദ്യതോമസ് മാർ തീമോത്തിയോസ് എപ്പിസ്‌ക്കോപ്പാ എന്നിവരുടെ സാന്നിദ്ധ്യവുംനേതൃത്വവും കൊണ്ട് ശ്രദ്ധേയമായി മാറുന്ന കോൺഫറൻസ് വൈവിദ്ധ്യമാർന്നപരിപാടികൾകൊണ്ട് മികവുറ്റതാക്കി മാറ്റാനാണ് സംഘാടകർ ശ്രമിക്കുന്നത്.

മികച്ച പ്രഭാഷകനും ദൈവശാസ്ത്ര പണ്ഡിതനുമായ റവ.സാം.ടി.കോശി മുഖ്യപ്രഭാഷകനായി കോൺഫറൻസിനെ ധന്യമാക്കും. ദൈവത്താൽ സംയോജിപ്പിക്കപ്പെട്ടവർ;ശുശ്രൂഷയ്ക്കായി സമർപ്പിക്കപ്പെട്ടവർ (United by God- Committed toserve) എന്ന ചിന്താവിഷയത്തെ അധികരിച്ച് ആഴമേറിയ പഠനവും ചർച്ചകളുംകോൺഫറൻസ് ദിനങ്ങളെ സമ്പുഷ്ടമാക്കും.

സെപ്റ്റംബര് 24 ഞായറാഴ്ച വൈകിട്ട് 7 മണിക്ക് ഇമ്മാനുവെൽ മാർത്തോമാ ദേവാലയത്തിൽവച്ചു നടത്തപ്പെട്ട ജനറൽ കമ്മിറ്റി യോഗത്തിൽ നോർത്ത് അമേരിക്കാ യൂറോപ്പ്ഭദ്രാസന അദ്ധ്യക്ഷൻ ഡോ.ഐസക്ക് മാർ പീലക്‌സിനോസ് എപ്പിസ്‌ക്കോപ്പാ അധ്യക്ഷതവചിച്ചു. ഭദ്രാസനത്തിലെ 80 ൽ പരം ഇടവകകളും കോൺഗ്രിഗേഷനുകളിൽ നിന്നുമുള്ളഅംഗങ്ങളെ പങ്കെടുപ്പിച്ച് 2018 കോൺഫറൻസ് ഒരു മഹാകുടുംബസംഗമം ആക്കിമാറ്റാനുള്ള ശ്രമത്തിൽ ഏവരുടെയും പ്രാർത്ഥനാപൂർണ്ണമായ സഹകരണം ഭദ്രാസനഎപ്പിസ്‌ക്കോപ്പാ ഡോ.ഐസക്ക് മാർ പീലക്‌സിനോസ് അഭ്യർത്ഥിച്ചു.

കോൺഫറൻസ് ലോഗോയുടെയും സുവനീർന്റെയും കിക്ക് ഓഫ് ഒക്ടോബർ മാസത്തിലുംരജിസ്ട്രേഷൻ കിക്ക് ഓഫ് ഡിസംബർ മാസത്തിൽ നടത്തുന്നതിനും തീരുമാനിച്ചു.കോൺഫറൻസ് ബഡ്ജറ്റും അവതരിപ്പിച്ചു പാസാക്കി.ഭദ്രാസനത്തിന്റെ നേത്രത്വത്തിൽ നടത്തപെടുന്ന ഹാർവി ദുരിതാശ്വാസ പദ്ധതികൾഊര്ജിതപ്പെടുത്തുന്നത്തിനും തീരുമാനിച്ചു.

ഭദ്രാസന പ്രൊജക്റ്റ് മാനേജർ റവ.ഡോ.ഫിലിപ്പ് വർഗീസ്, റവ. മാത്യൂസ് ഫിലിപ്പ് ,റവ. ഫിലിപ്പ് ഫിലിപ്പ്, ഭദ്രാസന ട്രഷറർ ഫിലിപ്പ് തോമസ്, ,ട്രിനിറ്റി,ഇമ്മാനുവേൽ ഇടവകകളുടെ ചുമതലക്കാർ എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു.

കോൺഫറൻസിന്റെ അനുഗ്രഹകരമായ നടത്തിപ്പിന് ഭദ്രാസന എപ്പിസ്‌ക്കോപ്പായുടെ നേതൃത്വത്തിൽ ഷാജൻ ജോർജ്ജ് ജനറൽ കൺവീനറും, മറ്റു ഭാരവാഹികളായറവ.ഏബ്രഹാം വർഗീസ്(വൈസ് പ്രസിഡന്റ്), ജോൺ ഫിലിപ്പ്(സെക്രട്ടറി), സജുകോരാ(ട്രഷറർ), ലിൻ കുരിക്കാട്ട് (കോൺഫറൻസ് ജോ.സെക്രട്ടറി), ജോൺചാക്കോ(കോൺഫറൻസ് അക്കൗണ്ടന്റ്), റവ. ജോൺസൺ  തോമസ് ഉണ്ണിത്താൻ,റവ.മാത്യൂസ് ഫിലിപ്പ്, റവ.ഫിലിപ്പ് ഫിലിപ്പ് എന്നിവരടങ്ങുന്ന എക്‌സിക്യൂട്ടീവ്കമ്മറ്റിയും 100 ൽ പരം അംഗങ്ങളുള്ള 30 സബ് കമ്മറ്റികളുംപ്രവർത്തനമാരംഭിച്ചു.

റവ. എബ്രഹാം വർഗീസ് സ്വാഗതവും റവ. ജോൺസൺ തോമസ് ഉണ്ണിത്താൻ നന്ദിയും അറിയിച്ചു.കോൺഫറൻസ് മീഡിയ കൺവീനർമാരായ സക്കറിയ കോശി, ജോർജ് സാമുവേൽ എന്നിവർഅറിയിച്ചതാണിത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP