ഹൂസ്റ്റൺ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ശിവ പ്രതിഷ്ഠയും ഉത്സവവും നാളെ മുതൽ മെയ് അഞ്ചു വരെ
ജീമോൻ റാന്നി
അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളുടെ നഗരമായ ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും ഉത്സവവും (11620 Ormandy St, Houston) നാളെ മുതൽ മെയ് മാസം അഞ്ചു വരെ കൊണ്ടാടുകയാണ്.
നോർത്ത് അമേരിക്കയിലെ ആദ്യത്തെ കേരളീയ ശൈലിയിൽ പിറവി കൊണ്ട ക്ഷേത്രമായ ഹ്യുസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രം മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടാൻ തയ്യാറെടുക്കുന്നു. ഭക്തജനങ്ങളുടെ ഏറെക്കാലത്തെ ആഗ്രഹ സഫലീകരണം സാധ്യമാക്കിക്കൊണ്ടു ശിവപ്രതിഷ്ഠ യാഥാർഥ്യമാകുന്നു. തന്ത്രി ബ്രഹ്മ ശ്രീ ദിവാകരൻ നമ്പൂതിരിപ്പാടിന്റെ നിർദ്ദേശാനുസരണം നാളെ പ്രതിഷ്ഠാ കർമം നടത്തുവാൻ തീരുമാനിച്ചതായി ക്ഷേത്ര ഭരണസമിതി ഭാരവാഹികൾ അറിയിച്ചു.
ശിവ പ്രതിഷ്ഠ മുഹൂർത്തം നാളെ വ്യാഴാഴ്ച രാവിലെ 7 മുതൽ 9 വരെ വരെയാണ്. നാളെ വൈകുന്നേരം 7.30 നു കൊടിയേറ്റവും നടത്തപെടുന്നതാണ്. ഉത്സവസമയത്തു കൊടിയേറ്റവും പറയിടീലും സമൃദ്ധിയും ആരോഗ്യവും കൊണ്ടുവരുന്നുവെന്നാണ് പരമ്പരാഗത വിശ്വാസം. പ്രശസ്ത സംഗീതജ്ഞരായ മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയുടെയും ശരത്തിന്റെയും സാന്നിധ്യം കൊടിയേറ്റ സന്ധ്യയെ മികവുറ്റതാക്കി മാറ്റും.
ഈ വർഷത്തെ ഉത്സവത്തിനു വളരെ ആകർഷകമായ വിവിധ ഇനം ക്ഷേത്ര കലകളും മറ്റ് കലാരൂപങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. താളവാദ്യങ്ങളുടെ കുലപതിയായ പല്ലാവൂർ ശ്രീധരൻ മാരാർ നേതൃത്വം നൽകുന്ന വിസ്മയിപ്പിക്കുന്ന ചെമ്പട, പഞ്ചാരി, തായമ്പക, ഇടക്കാ, സോപാനസംഗീതം എന്നിവയുടെ മാസ്മരിക പ്രപഞ്ചം എന്തുകൊണ്ടും മാറ്റുകൂട്ടുന്നതായിരിക്കും. ഈ ഉത്സവത്തിന്റെ മറ്റൊരു പ്രത്യേകത പ്രമുഖ ക്ഷേത്രകലയായ കഥകളിയാണ്. (ഏപ്രിൽ 28നു ശനിയാഴ്ച വൈകുന്നേരം 8 മണിക്ക്) ലോകത്തിലുള്ള എല്ലാ കലകളുടേയും പൂർണ രൂപമായിരുന്ന കഥകളി ഇപ്പോഴും ലോകത്തിലെ ഒന്നാമത്തെ കലാരൂപമായി കണക്കാക്കപ്പെടുന്നു. ഏപ്രിൽ 29 നു ഞായറാഴ്ച അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, ചാക്യാർ കൂത്ത് എന്നീ കലാരൂപങ്ങൾ ഉത്സവത്തെ വ്യത്യസ്തമാക്കും.
മെയ് 5നു ശനിയാഴ്ച വൈകുന്നേരം കർണാനന്ദകരമായ സംഗീതവുമായി പ്രശസ്തനും പ്രഗല്ഭനും ആയ സംഗീത വിദ്വാൻ ഡൽഹി മുത്തുകുമാറും സംഘവും അവതരിപ്പിക്കുന്ന സംഗീത കച്ചേരി ഉത്സവത്തിന് മാറ്റ് കൂട്ടും. കൂടാതെ എല്ലാ പത്തു ദിവസങ്ങളിലും ഹൂസ്റ്റണിലെ പ്രശസ്ത കലാ സാംസ്കാരിക കേന്ദ്രങ്ങളിലെ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന വിവിധ തരം കലാരൂപങ്ങളും ഉണ്ടായിരിക്കും.
അമേരിക്കയിലെ തന്നെ ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ട് സർവൈശ്വര്യങ്ങളും നിറഞ്ഞ ക്ഷേത്രമാണ് ഇതു. കേരളത്തിലെ വിശ്വാസികളുടെ ആശ്വാസ കേന്ദ്രമായ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ആചാരാനുഷ്ടാനങ്ങൾ അണുവിട വിടാതെ ഈ ക്ഷേത്രത്തിലും ആചരിക്കപ്പെടുന്നു. 10 ദിവസങ്ങളിലായി കൊണ്ടാടുന്ന ഈ മഹോത്സവത്തിൽ താന്ത്രികാചാര്യന്മാരായ ഒരു സംഘം വേദ പണ്ഡിതന്മാർ ബ്രഹ്മശ്രീ ദിവാകരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ഒന്നിക്കുന്നതാണ്. ഈ ഉത്സവകാലത്തു നടക്കുന്ന പ്രധാന ആചാരങ്ങളുടേയും അനുഷ്ടാനങ്ങളുടേയും പ്രാധാന്യം മനസ്സിലാക്കാൻ ഭക്തജനങ്ങൾക്ക് അവസരം ലഭിക്കുന്നതും പ്രത്യേകപൂജാതി കർമ്മങ്ങളിൽ പങ്ക് ചേരുവാനും പൂജകൾ നടത്തുവാനും അവസരം ലഭിക്കുന്നതാണ്. മെയ് അഞ്ചിനു ശനിയാഴ്ച വൈകുന്നേരം ആറാട്ടു, ഘോഷയാത്ര, കരിമരുന്നു പ്രയോഗം എന്നിവയോടു കൂടി ഉത്സവത്തിന് സമാപനം കുറിക്കും.
ഉത്സവത്തോടനുബന്ധിച്ച് കലശാഭിഷേകം, ശ്രീഭൂതബലി, ഉദയാസ്തമന പൂജ, ഉത്സവബലി എന്നിവയും കൊണ്ട് സമ്പന്നമാക്കുകയാണ്, ഭക്തജനങ്ങൾക്ക് ഇത് ഒരു പ്രത്യേക അനുഭവമായിരിക്കും. ഈ വർഷത്തെ ഉത്സവം, ഭാരതത്തിലെ അതിപ്രശസ്തവും അനുഭവ ഗുണമുള്ളതുമായ ശിവ പ്രതിഷ്ഠയ്കും വിശിഷ്ഠമായ മറ്റെല്ലാ പൂജകൾക്കും എത്രയും നേരത്തേ തന്നെ ഉത്സവ കമ്മറ്റിയുമായി ബന്ധപ്പെടുക 713 729 8994. പ്രതിഷ്ഠ മഹോത്സവം അർത്ഥപൂർണമാക്കുവാൻ ക്ഷേത്ര കമ്മിറ്റിയുടെ പേരിൽ എല്ലാ ഭക്ത ജനങ്ങളെയും ഭക്തിയാദരങ്ങളോടെ ക്ഷണിക്കുന്നുവെന്നു പ്രസിഡന്റ് ഡോ. ബിജു പിള്ള അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
ഡോ.ബിജു പിള്ള (പ്രസിഡണ്ട്) - 832-247-3411, ശശിധരൻ നായർ (വൈസ് പ്രസിഡന്റ്) - 832- 860- 0371, സോണിയ ഗോപൻ (സെക്രട്ടറി) - 409-515-7223, അനിൽ ഗോപിനാഥ് (ഉത്സവം കോർഡിനേറ്റർ) - 973-640-3831
Stories you may Like
- ഒരു സെൻകഥ പോലെ സന്തോഷ് ശിവന്റെ ജീവിതം
- ഇന്ത്യയിലെ ഏറ്റവും വലിയ അയ്യപ്പപ്രതിഷ്ഠ പമ്പ ത്രിവേണിയിൽ സ്ഥാപിക്കുന്നു
- അയോധ്യ ക്ഷേത്രനിർമ്മാണം വൈകിയതിൽ രാമനോട് ക്ഷമ ചോദിക്കുന്നെന്ന് പ്രധാനമന്ത്രി
- പ്രതിഷ്ഠാച്ചടങ്ങുകൾ പൂർത്തിയായി; കഠിനവ്രതം അവസാനിപ്പിച്ച് പ്രധാനമന്ത്രി
- 'ക്ഷേത്രങ്ങളിലടക്കം ഏതെങ്കിലും വിവേചനം ബാക്കിയുണ്ടെങ്കിൽ അത് അവസാനിപ്പിക്കണം'
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍