Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐ.പി.സി ഗ്ലോബൽ മീഡിയഅസോസിയേഷൻ മാധ്യമപ്രവർത്തകൻ കെ.എം. ഈപ്പനെആദരിക്കുന്നു

ഐ.പി.സി ഗ്ലോബൽ മീഡിയഅസോസിയേഷൻ മാധ്യമപ്രവർത്തകൻ കെ.എം. ഈപ്പനെആദരിക്കുന്നു

ഷിക്കാഗോ: അമേരിക്കയിൽ മലയാള ഭാഷയുടെപ്രചരണത്തിനും വളർച്ചക്കും സുവിശേഷവ്യാപനത്തിനും മഹത്തായ സംഭാവന നല്കിയമുതിർന മാധ്യമ പ്രവർത്തകൻ കേരളാഎക്സ്‌പ്രസ്സിന്റെ ചീഫ് എഡിറ്റർ കെ.എം. ഈപ്പനെഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻആദരിക്കുന്നു.

അമേരിക്കൻ മലയാളികൾക്കിടയിൽഅന്യമായിക്കൊണ്ടിരിക്കുന്ന മലയാള ഭാഷയുംസംസ്‌കാരവും പൈതൃകവും കാത്ത് സൂക്ഷിക്കാനുംസുവിശേഷ പ്രവർത്തന വ്യാപ്തിക്കുംകെ.എം.ഈപ്പന്റെ പ്രവർത്തനങ്ങൾഅവഗണിക്കാനാവില്ലെന്നു ഐ.പി.സി.ഗ്ലോബൽ മീഡിയഅസോസിയേഷൻ വിലയിരുത്തി. സുവിശേഷവ്യാപ്തിക്കും വളർച്ചക്കും തന്റെ മാധ്യമപ്രവർത്തനത്തിലൂടെയുള്ള സമഗ്ര സംഭാവന മാനിച്ചാണ്മീഡിയ അസോസിയേഷൻ അദ്ദേഹത്തെ ആദരിക്കാൻതീരുമാനിച്ചതെന്ന് സെക്രട്ടറി ഫിന്നി രാജു ഹൂസ്റ്റൺപത്രക്കുറിപ്പിൽ അറിയിച്ചു.

ജൂലൈ 20 ന് ഡാളസിൽ നടക്കുന്ന ഐ.പി.സി ഫാമിലി കാൺഫ്രൻസിനോടനുബന്ധിച്ചുള്ള മീഡിയ ഗ്ലോബൽമീറ്റിൽ കെ.എം.ഈപ്പനുള്ള പുരസ്‌കാരം ചെയർമാൻസി.വി.മാത്യു നല്കും.
വൈസ് ചെയർമാൻ പാസ്റ്റർ സാംക്കുട്ടി ചാക്കോനിലമ്പൂർ അദ്ധ്യക്ഷനായിരിക്കും. പാസ്റ്റർ അച്ചൻകുഞ്ഞ്ഇലന്തൂർ പ്രശസ്തി പത്രം വായിക്കും.

1992-ൽ 24 പേജിൽ ബ്ലാക്ക് വൈറ്റിൽ തുടങ്ങിയകേരളാ എക്സ്‌പ്രസ് ഇന്ന് 40 പേജ് മൾട്ടി കളറോടെപ്രസിദ്ധീകരിക്കുന്നു. ജീവകാരുണ്യമേഖലയിലുംആത്മീയ രംഗങ്ങളിലും സാംസ്‌കാരിക മേഖലയിലുംമറ്റും മലയാളിയുടെ വേറിട്ട ശബ്ദമായി മാറിയവ്യക്തിത്വമാണ് കെ.എം. ഈപ്പൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP