Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐ. പി. സി. മിഡ് വെസ്റ്റ് റീജിയൻ യുവജന വിഭാഗത്തിനു പുതിയ ഭരണ സമിതി: വെസ്‌ളി ആലുംമൂട്ടിൽ പ്രസിഡന്റ്; ഷോണി തോമസ് സെക്രട്ടറി

ഐ. പി. സി. മിഡ് വെസ്റ്റ് റീജിയൻ യുവജന വിഭാഗത്തിനു പുതിയ ഭരണ സമിതി: വെസ്‌ളി ആലുംമൂട്ടിൽ പ്രസിഡന്റ്; ഷോണി തോമസ് സെക്രട്ടറി

ഡാളസ് : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ വടക്കേഅമേരിക്കയിലെ പ്രമുഖ റീജിയണുകളിൽ ഒന്നായ മിഡ് വെസ്റ്റ് റീജിയൺ പി. വൈ. പി. എ.യുടെ അടുത്തമൂന്നു വർഷത്തേക്കുള്ള (2018-2020) ഭാരവാഹികളെ മാർച്ച് 3 നു കൂടിയ പ്രതിനിധി സമ്മേളനംതിരഞ്ഞെടുത്തു. റിപ്പോർട്ട് വർഷത്തെ പ്രസിഡന്റ് വെസ്ലി ആലുംമൂട്ടിലിന്റെ അദ്ധ്യക്ഷതയിൽകൂടിയ പ്രതിനിധി സമ്മേളനത്തിൽ കഴിഞ്ഞ മൂന്നുവർഷത്തെ പ്രവർത്തന റിപ്പോർട്ടും, സാമ്പത്തീകറിപ്പോർട്ടും അവതരിപ്പിച്ചു. അതിനുശേഷം നടത്തിയ തിരഞ്ഞെടുപ്പിൽ പ്രസിഡന്റായി ബ്രദർ വെസ്‌ളിആലുംമൂട്ടിൽ, സെക്രട്ടറിയായി ഷോണി തോമസ്, ട്രഷറാർയി ജെറി കല്ലൂർ രാജൻ എന്നിവരും, ഡോ. മനു ചാക്കോ ( വൈസ് പ്രസിഡന്റ്), റെജി ഉതുപ്പ് (ജോയിന്റ്‌സെക്രട്ടറി) 

ബളസൻ ബാബു ( മീഡിയ), ജോഷിൻ ഡാനിയേൽ ( താലന്ത് കൺവീനർ), എബിൻ വർഗ്ഗീസ് ( മിഷൻ/ചാരിറ്റി കോർഡിനേറ്റർ), നിസ്സി തോമസ് ( മ്യൂസിക്) ജിജോ ജോർജ്ജ്, വിന്നി ഫിലിപ്പ് ( സ്പോർട്സ് കോർഡിനേറ്റർമാർ) എന്നിവരെയുംഐക്യകൺഠേന തിരഞ്ഞെടുത്തു. ഇവരോടൊപ്പംറീജിയണിലെ അംഗത്വസഭകളിൽ നിന്നുപ്രതിനിധികളെ ഉൾപ്പെടുത്തി കമ്മറ്റി അംഗങ്ങളേയും തിരഞ്ഞെടുത്തു. ഡാളസ്, ഓസ്റ്റിൻ, ഹ്യൂസ്റ്റൺ,ഒക്കലഹോമ എന്നീ പട്ടണങ്ങളിലെ ഇന്ത്യാപെന്തക്കോസ്ത് സഭകൾ ചേരുന്നതാണു ഐ. പി. സി. മിഡ് വെസ്റ്റ് റീജിയൻ.

പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വെസ്ലിആലുമൂട്ടിൽ പുത്രികാ സംഘടനയിലൂടെ തന്റെ നേതൃത്വ പാടവം തെളിയിച്ച വ്യക്തിയാണു. ഐ. പി. സി. നോർത്ത് അമേരിക്കൻ ഫാമിലികോൺഫ്രൻസിന്റെ നാഷണൽ യൂത്ത്‌കോർഡിനേറ്ററായി രണ്ടു തവണ സേവനം ചെയ്തിട്ടുള്ള വെസ്ലി, ഹ്യൂസ്റ്റൺ ഐ. പി. സി.ഹെബ്രോൻ സഭാംഗവും, ഐ.പി. സി. കേരളാ സ്റ്റേറ്റ്മുൻ ട്രഷറർ പാസ്റ്റർ ഫിന്നി ആലുംമൂട്ടിലിന്റെപുത്രനുമാണു.


അമേരിക്കൻ മലയാളി പെന്തക്കോസ്ത്‌കോൺഫ്രൻസിന്റെ നാഷണൽ യൂത്ത്‌കോർഡിനേറ്ററായി സേവനം ചെയ്യുന്ന ഷോണിതോമസ്, ഭാരതത്തിൽ ആലപ്പുഴ സെന്റർ പി. വൈ. പി. എ. യുടെ പ്രവർത്തനങ്ങളിലും, ഡാളസ്‌പെന്തക്കോസ്ത് യുവജനസംഘടനയുടെ കോർഡിനേറ്റർ ആയും നേതൃത്വ രംഗത്ത് സജീവ പങ്കാളിയായിട്ടുണ്ട്. കംപ്യൂട്ടർ സയൻസിൽഎഞ്ചിനീയറിങ് ബിരുദദാരിയായ ഷോണി കേരളാസ്റ്റേറ്റ് മുൻ സെക്രട്ടറി പാസ്റ്റർ ഫിലിപ്പ് പി. തോമസിന്റെ മകനും, ഡാളസ് കാൽവറി ഐ. പി. സി.സഭാംഗവുമാണു.

കൊട്ടാരക്കര മേഖല പി. വൈ.പി.എ. നേതൃത്വത്തിൽകൂടി നേതൃത്വനിരയിൽ വന്ന ട്രഷറർ ജെറി കല്ലൂർരാജൻ 16-?ാം മത് വടക്കേ അമേരിക്കൻ പെന്തക്കോസ്തൽ കോൺഫ്രൻസിന്റെ നാഷണൽയൂത്ത് കോർഡിനേറ്റർ കൂടിയാണു. പി. വൈ. സി. ഡി കോർഡിനേറ്റർ ആയി സേവനം ചെയ്തിട്ടുള്ള ജെറി കമ്പ്യൂട്ടർ എഞ്ചിനീയറിങ് ബിരുദദാരിയും, ഡാളസ്‌ഐ. പി. സി. ഏബൻ-ഏസർ സഭാംഗവുമാണു.


യുവജനങ്ങളിൽ ആത്മീക ഉത്തേജനം പകരുന്നതിനും,അവരെ മുഖ്യധാരയിൽ കൊണ്ടുവന്നു കർമ്മോത്സുകരാക്കുന്നതിനും ഉതകുന്ന വിവിധപരിപാടികൾക്ക് തുടക്കം കുറിക്കുമെന്ന് പുതിയഭരണസമിതി അറിയിച്ചു.

നിബു വെള്ളവന്താനം

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP