Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഐ.പി.സി.എൻ.എ സ്റ്റെപ് പദ്ധതി സ്വാഗതാർഹം

ഐ.പി.സി.എൻ.എ സ്റ്റെപ് പദ്ധതി സ്വാഗതാർഹം

പി.പി. ചെറിയാൻ

ഡാളസ്: ലോക നിലവാരമുള്ള പത്രപ്രവർത്തകരെ വാർത്തെടുക്കുന്നതിന്അമേരിക്കയിലെ പ്രവാസി മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യപ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക വിഭാവനം ചെയ്ത സ്റ്റെപ് (Society &Technically Educated Press) പദ്ധതി തികച്ചും അഭിനന്ദനാർഹവും,സ്വാഗതാർഹവുമാണ്.

2018 ജനുവരി ഒന്നിന് അധികാരമേറ്റെടുത്ത പ്രമുഖ മാധ്യമ പ്രവർത്തകനും,അശ്വമേധം പത്രത്തിന്റെ ചീഫ് എഡിറ്ററുമായ മധുകൊട്ടാരക്കരയുടെനേതൃത്വത്തിലുള്ള ഐ.പി.സി.എൻ.എ. പ്രഥമ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെഐക്യകണ്‌ഠേനയുള്ള തീരുമാനം അടുത്ത രണ്ടുവർഷത്തെ സംഘടനാ പ്രവർത്തനം ഏതുദിശയിലൂടെയാണ് മുന്നേറുക എന്നതിനുള്ള ചൂണ്ടു പലകകൂടിയാണ്. പിറന്നു വീണ മണ്ണിൽ നിന്നും ഉപജീവനാർത്ഥം അമേരിക്കയിൽ

എത്തിയിട്ടും, മലയാള മണ്ണിനേയും, ഭാഷയേയും, സംസ്‌ക്കാരത്തേയും, ഇന്നുംജീവനു തുല്യം സ്‌നേഹിക്കുന്ന ചുരുക്കം ചിലർ ചേർന്ന് രൂപീകരിച്ച ഇന്ത്യപ്രസ്സ് ക്ലബ് എന്ന സംഘടന വളർച്ചയുടെ പടവുകൾ താണ്ടി ഇന്നത്തെനിലയിൽ എത്തിയതിനു പുറകിൽ അത്യദ്ധ്വാനം ചെയ്തത് കേരളത്തിൽ മാധ്യമരംഗത്ത് പ്രവർത്തിച്ചു തഴക്കവും, പഴക്കവുമുള്ള, എന്നും
സമൂഹത്തോട്പ്രതിബദ്ധത പ്രകടിപ്പിച്ചിട്ടുള്ള വ്യക്തിത്വങ്ങളാണ്.

അമേരിക്കയിലെ മാധ്യമങ്ങളും, മാധ്യമപ്രവർത്തകരും ലോകനിലവാരത്തിൽ
എത്തികഴിഞ്ഞു എന്ന തിരിച്ചറിവാണ് കേരളത്തിലെ മാധ്യമ പ്രവർത്തകരേയും
മാധ്യമങ്ങളേയും ഇതേ നിലവാരത്തിലേക്കുയർത്താൻ ഐ.പി.സി.എൻ.എ. രൂപംകൊടുത്ത സ്റ്റെപ് എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

കേരളത്തിൽ മീഡിയാ പഠനം നടത്തുന്ന കഴിവുള്ള വിദ്യാർത്ഥികളെ പ്രത്യേക
പ്രവേശന പരീക്ഷയിലൂടെ തിരഞ്ഞെടുത്തു അവരുടെ പഠനത്തിനും, പരിശീലനത്തിനുംആവശ്യമായ ചെലവ് പ്രവാസി മലയാളികളുടെ സഹകരണത്തോടെ ഇന്ത്യ പ്രസ് ക്ലബ്‌വഹിക്കുമെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനംേേ ്രപത്യകംപ്രശംസിക്കപ്പെടേണ്ടതാണ്.

കഴിഞ്ഞ എട്ടുവർഷമായി കേരളത്തിൽ നിന്നും അറിയപ്പെടുന്ന മാധ്യമ
പ്രവർത്തകരെ അമേരിക്കയിലേക്ക് കൊണ്ടുവന്ന് ഇവിടെയുള്ള മാധ്യമപ്രവർത്തകർക്കു സ്റ്റഡി ക്ലാസ്സുകളും, മാധ്യമ സെമിനാറുകളുംസംഘടിപ്പിച്ചു പ്രബുദ്ധരാക്കുന്നതിന് കഴിഞ്ഞ ഐ.പി.സി.എൻ.എ.ക്മ്മറ്റികൾ വഹിച്ച പങ്ക് നിസ്തുലമാണ്. ഓരോ തവണയും ഇതിനായി
ചെലവാക്കുന്നതു നാൽപതിനായിരത്തോളം ഡോളറാണെന്ന് അറിയുമ്പോൾ തന്നെഅതിന്റെ പ്രാധാന്യം ശ്രദ്ധിക്കപ്പെടുന്നു.

കേരളത്തിൽ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർക്കു ഇന്ത്യപ്രസ്സ് ക്ലബ് ഏർപ്പെടുത്തിയിരിക്കുന്ന മാധ്യമ ശ്രീ അവാർഡും ഒരുലക്ഷം രൂപയും, അമേരിക്കൻ പ്രവാസി മാധ്യമ പ്രവർത്തകർ കേരളത്തിലെമാധ്യമ പ്രവർത്തനങ്ങളെ എത്രമാത്രം അംഗീകരിക്കുകയും, ആദരിക്കുകയുംചെയ്യുന്നു എന്നുള്ളതിന് അടിവരയിടുന്നതാണ്.

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ സ്റ്റെപ് പദ്ധതിക്ക്അർഹരായവരെ കണ്ടെത്തുന്നതിന് ഡോ.എം വിപിള്ള, ഡോ.ബാബുപോൾ,ഐ.ജി.വിജയൻ, എം.ബി.രാജേഷ് എംപി., വി.ടി. ബലറാം, ആർ ശ്രീകണ്ഠൻനായർ, തോമസ് ജേക്കബ്, സന്തോഷ് ജോർജ്ജ് എന്നിവർ ഒരു കമ്മിറ്റിയായിപ്രവർത്തിക്കും എന്ന് സമ്മതിച്ചത് ഐ.പി.സി.എൻ.എ.യുടെ വലിയ നേട്ടമാണ്.

അമേരിക്കയിലെ തിരക്കേറിയ ജീവിതചര്യകൾക്കിടയിലും, മാധ്യമ പ്രവർത്തനം
നടത്തുന്നതിന് സമയം കണ്ടെത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യ
പ്രസ് ക്ലബ് പ്രത്യേക അവാർഡ് ദാന ചടങ്ങുകൾ സംഘടിപ്പിക്കുന്നു
എന്നുള്ളതും ഇവിടെ പ്രസ്താവ്യമാണ്.

മാധ്യമരംഗത്തെ ചലനങ്ങളും, വികാസങ്ങളും കണ്ടറിയുകയും, കേട്ടറിയുകയും അതുകുടിയേറ്റ മലയാളികളുടെ സാംസ്കാരിക പുരോഗതിക്ക് ഉതകുംവിധംരൂപപ്പെടുത്തിയെടുക്കുകയും ചെയ്യുന്ന ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോർത്ത്അമേരിക്ക, അമ്മ മലയാളത്തിന് നൽകുന്ന അംഗീകാരത്തിന്റെ ഒരുശതമാനമെങ്കിലും അമ്മ മലയാളത്തിൽ നിന്നും പ്രവാസി മാധ്യമ പ്രവർത്തകർപ്രതീക്ഷിച്ചാൽ അവരെ അതിൽ കുറ്റപ്പെടുത്താനാകില്ല.

കേരളത്തിലെ മാധ്യമങ്ങളേയും, മാധ്യമ പ്രവർത്തകരേയും ലോകോത്തര നിലവാരത്തിലേക്കെ ത്തിക്കുന്നതിന് ഐ.പി.സി.എൻ.എ. പ്രകടിപ്പിക്കുന്നആത്മാർത്ഥതയും, ത്യാഗവും മനസ്സിലാക്കി അതിനനുകൂലമായിപ്രതികരിക്കുന്നതിന് അമ്മ മലയാളവും തയ്യാറാക്കുന്ന ദിനങ്ങൾ
അതിവിദൂരമല്ലെന്നാണ് പ്രതീക്ഷ.

മധു കൊട്ടാരക്കര, സുനിൽ തൈമറ്റം, സണ്ണി പൗലോസ്, ജയിംസ് വർഗീസ്,അനിൽ ആറന്മുള, ജീമോൻ ജോർജ്ജ് എന്നിവരുടെ നേതൃത്വത്തിൽ സുഗന്ധംപരത്തുന്ന പ്രവർത്തനങ്ങൾ ഐ.പി.സി.എൻ.എ.യിൽ നിന്നും ഉയരട്ടെ എന്ന്ആശംസിക്കുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP