Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഐപിഎൽ നാലാം വാർഷികം നാളെ; ഐസക് മാർ ഫിലോക്‌സിനോസ് എപ്പിസ്‌കോപ്പാ മുഖ്യ സന്ദേശം നൽകുന്നു

ഐപിഎൽ നാലാം വാർഷികം നാളെ; ഐസക് മാർ ഫിലോക്‌സിനോസ് എപ്പിസ്‌കോപ്പാ മുഖ്യ സന്ദേശം നൽകുന്നു

പി.പി. ചെറിയാൻ

ന്റർ നാഷണൽ പ്രയർ ലയ്ൻ നാലാം വാർഷീകത്തോടനുബന്ധിച്ചു നാളെ ചൊവ്വാഴ്ച രാത്രി ചേരുന്ന പ്രത്യേക സമ്മേളനത്തിൽ നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രാസനാധിപൻ റൈറ്റ് ഡോ ഐസക് മാർ ഫിലോക്‌സിനോസ് എപ്പിസ്‌കോപ്പാ മുഖ്യ സന്ദേശം നൽകുന്നു. വിവിധ രാജ്യങ്ങളിലുള്ളവർ ഒരേ മനസോടെ പ്രാർത്ഥനക്കായി ഒത്തുചേരുന്ന ഒരു വേദിയാണ് ഇന്റർ നാഷണൽ പ്രയർ ലയ്ൻ. മാസത്തിലെ എല്ലാ ചൊവ്വാഴ്ചകളിലും രാത്രി 9 മണിക്ക് (ന്യൂയോർക്ക് ടൈം) ഐപിഎൽ സജീവമാകുമ്പോൾ വിവിധ മതങ്ങളിൽ, വിശ്വാസങ്ങളിൽ കഴിയുന്നവരുടെ നിരവധി മാനസികവും ശാരീരികവും കുടുംബപരവുമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ കഴിയുന്നു.

വിവിധ സഭ മേലധ്യക്ഷന്മാരും, പ്രശസ്തരും, പ്രഗൽഭരുമായ ദൈവവചന പണ്ഡിതന്മാരും നൽകുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നു. നാളെ ചൊവ്വാഴ്ച അഭിവന്ദ്യ എപ്പിസ്‌കോപ്പ നൽകുന്ന സന്ദേശം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. സമ്മേളനത്തിൽ പങ്കെടുക്കുന്നവർ 16417150665 എന്ന ഫോൺ നമ്പർ ഡയൽ ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യേണ്ടതാണ്. ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രയർ ലൈനിൽ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഈമെയിലുമായോ, ഫോൺ നമ്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
[email protected]<mailto:[email protected]>, സി.വി. സാമുവേൽ (ഡിട്രോയിറ്റ്) 586 216 0602, ടി.എ. മാത്യു (ഹൂസ്റ്റൺ) 713 436 2207

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP