Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെ.പി. ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗം ഇന്ന്

കെ.പി. ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗം ഇന്ന്

പി.പി. ചെറിയാൻ

ഹൂസ്റ്റൺ: ഫോർട്ട്ബന്റ് കൗണ്ടി ജഡ്ജി സ്ഥാനാർത്ഥിയായ മത്സരിക്കുന്നകെ പി ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചരണ യോഗവും, ഫണ്ട് സമാഹരണവും ജൂൺ21 ന് ഷുഗർ ലാന്റ് ടെക്സസ്സിൽ സംഘടിപ്പിക്കുന്നു.

ഷുഗർലാന്റ് 1418 ഹൈവേയിലുള്ള ബ്രൂക്ക് സ്ട്രീറ്റ് ബാർബിക്യൂവിൽവ്യാഴാഴ്ച വൈകിട്ട് 6 മുതൽ 8 വരെ നടക്കുന്ന യോഗത്തിൽ വോട്ടർമാരുടെസംശയങ്ങൾക്ക് ജോർജ് മറുപടി നൽകും. ഹാർവി ചുഴലിക്കാറ്റിന് ശേഷംഉണ്ടായ മാറ്റങ്ങളെ കുറിച്ചും, ഭാവിയിൽ വർദ്ധിക്കുവാൻ സാധ്യതയുള്ള
സ്‌കൂൾ നികുതി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തെ എങ്ങനെ ബാധിക്കും
എന്നതിനെ കുറിച്ച് യോഗത്തിൽ ജോർജ് വിശദീകരിക്കും.

ഇപ്പോൾ ഫോർട്ട്ബന്റ് സ്‌കൂൾ ഡിസ്ട്രിക്റ്റ് ട്രസ്റ്റി ബോർഡ്അംഗമായി പ്രവർത്തിക്കുന്ന കെ പി ജോർജ് ഫോർട്ട്ബന്റ് കൗണ്ടി ജഡ്ജിസ്ഥാനത്തേക്ക് മത്സരിക്കുന്നതിലുടെ കൗണ്ടിയിലെ പൗരന്മാരുടെ അവകാശങ്ങൾസംരക്ഷിക്കുന്നതിനും, ജന ജീവിതനിലവാരം ഉയർത്തുന്നതിനുമാണ് മുൻഗണനനൽകുന്നത്.ജൂണ് 21 ന് ചേരുന്ന യോഗത്തിലേക്ക് കൗണ്ടിയിലെ എല്ലാവരേയുംപ്രത്യേകം ക്ഷണിക്കുന്നതായി കെ പി ജോർജ് അറിയിച്ചു.

ആദ്യമായാണ് ഈ സ്ഥാനത്തേക്ക് ഒരു മലയാളി മത്സരിക്കുന്നത്. ജോർജിന്റെ
വിജയത്തിനായി ഇന്ത്യൻ കമ്മ്യൂണിറ്റിയും, പ്രത്യേകിച്ച് മലയാളികളും
സജ്ജീവമായി രംഗത്തുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP