Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാറാനാഥാ വാർഷിക കൺവെൻഷൻ ഡാളസ്സിൽ 16 മുതൽ

മാറാനാഥാ വാർഷിക കൺവെൻഷൻ ഡാളസ്സിൽ 16 മുതൽ

പി.പി. ചെറിയാൻ

ബാർച്ച് സ്പ്രിങ്‌സ് (ഡാളസ്സ്): മാറാനാഥ ഫുൾ ഗോസ്പൽ ചർച്ച്‌സിന്റെ ജനറൽ കൺവൻഷൻ 16 മുതൽ 23 വരെ ബാൾച്ച് സ്പ്രിങ് ബ്രൂട്ടൻ റോഡിലുള്ള മാറാനാഥ ചർച്ചിൽ വെച്ച് നടത്തപ്പെടുന്നു.

റവ ഡോ ജോൺ വൈക്കോഫ്, റവ മിച്ച് ക്ലെ, റവ തോമസ് മാമൻ, റവ അനിഷ് ഇലപ്പാറ, റവ ജസ്റ്റിൻ ജേക്കബ് എന്നീ പ്രഗൽഭരും പ്രശസ്തരും, ദൈവ വചന പണ്ഡിതരുമാണ് കൺവൻഷനിൽ പ്രസംഗിക്കുന്നത്.

എല്ലാ ദിവസവും വൈകിട്ട് 6.45 ന് മാറാനാഥ ആരാധനാ ഗായക സംഘത്തിന്റെ പ്രെയ്‌സ് ആൻഡ് വർഷിപ്പോടെയാണ് യോഗങ്ങൾ ആരംഭിക്കുക. കൺവൻഷനോടനുബന്ധിച്ച് 17 മുതൽ 21 വരെ രാവിലെ 9 മുതൽ 12.30 വരെ വെക്കേഷൻ ബൈബിൾ ക്ലാസും ഉണ്ടായിരിക്കും.

ഏവരേയും കൺവൻഷനിലേക്കും, വി ബി എസ്സിലേക്കും സ്വാഗതം ചെയ്യുന്നതായി റവ ബാബു ബേബി, റവ സാലു ദാനിയേൽ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 972 802 4971, 504 756 8469 എന്നീ നമ്പറുമായി ബന്ധപ്പെടാവുന്നതാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP