Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മാറാനാഥ ജനറൽ കൺവൻഷൻ ജൂലൈ 15 മുതൽ

മാറാനാഥ ജനറൽ കൺവൻഷൻ ജൂലൈ 15 മുതൽ

പി. പി. ചെറിയാൻ

ഡാലസ്: മാറാനാഥാ ഫുൾ ഗോസ്പൽ ചർച്ചസ് ജനറൽ കൺവൻഷൻ ജൂലൈ 15മുതൽ 21 വരെ ബാൾച്ച് സ്പ്രിങ് ബ്രൂട്ടൻ റോഡിലുള്ള ചർച്ചിൽവച്ച് നടക്കും. മാറാനാഥാ ചർച്ച് ഫൗണ്ടർ പാസ്റ്റർ ബെഥേൽ പി.ജേക്കബ്, റവ. ഡോ. ഫിലിപ്പ് പി. തോമസ്, റവ. സ്‌കോട്ട് ക്യാമ്പ്, റവ. ഡോ.മിച്ച് ക്ലെ, ഡോ. ഡേവിഡ് മെറുഡിയോസ്, ഡോ. ഗ്രേസമ്മ ഡേവിഡ്, റവ.ജസ്റ്റിൻ ജേക്കബ് തുടങ്ങിയവർ കൺവൻഷനിൽ പ്രസംഗിക്കും.

മാറാനാഥ ഗായക സംഘത്തിന്റെ ഗാനങ്ങൾ ആരാധന എന്നിവയും ഉണ്ടായിരിക്കും.ജൂലൈ 19 വൈകിട്ട് 4 മുതൽ 5.30 വരെ സ്ത്രീകൾക്കായി പ്രത്യേക യോഗവും ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾക്കായുള്ള വെക്കേഷൻ ബൈബിൾ സ്‌കൂളുംജൂലൈ 16 മുതൽ 20 വരെ ഉണ്ടായിരിക്കുമെന്നും പ്രവേശനവും ഭക്ഷണവുംസൗജന്യമാണെന്നും സംഘാടകർ അറിയിച്ചു. കൺവൻഷനും വിബിഎസിനുംപങ്കെടുക്കുവാൻ ഏവരേയും സംഘാടകർ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: 972288 0482, 214 732 0806.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP