Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മിഷൻസ് ഇന്ത്യ പതിനാലാം വാർഷിക കൺവൻഷൻ ഡാളസിൽ

മിഷൻസ് ഇന്ത്യ പതിനാലാം വാർഷിക കൺവൻഷൻ ഡാളസിൽ

പി.പി. ചെറിയാൻ

ഡാളസ്: മിഷൻസ് ഓഫ് ഇന്ത്യ ഇന്റർനാഷണൽ ഫെല്ലോഷിപ്പ് ഓഫ് ഡാളസ് പതിനാലാമത് വാർഷിക കൺവൻഷൻ ഏപ്രിൽ 21 മുതൽ 23 വരെ വൈകിട്ട് 6.30 വരെ നടത്തപ്പെടുന്നു.

ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമാ ചർച്ച് ഓഫ് ഡാളസ് ഓഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെടുന്ന കൺവൻഷനിൽ മിഷൻസ് ഇന്ത്യ ജനറൽ സെക്രട്ടറി ഡോ. ജോർജ് ചെറിയാൻ വചനപ്രഘോഷണം നടത്തും. വാർഷിക കൺവൻഷന്റെ പ്രഥമ യോഗം കരോൾട്ടൻ സെന്റ് മേരീസ് യാക്കോബായ ചർച്ച് വികാരി റവ.ഫാ. വി എം. തോമസ് കോർഎപ്പിസ്‌കോപ്പ ഉദ്ഘാടനം നിർവഹിക്കും.

ഏപ്രിൽ 18,19,20 തീയതികളിൽ രാവിലെ 9.30 മുതൽ 11.30 വരെ ബൈബിൾ ക്ലാസ് കരോൾട്ടൻ 1689 ബാൻഡ്ഗ്രാ ഡ്രൈവിലുള്ള കെട്ടിടത്തിൽ വച്ചു നടത്തപ്പെടുന്നതാണ്. കൺവൻഷനിലും ബൈബിൾ ക്ലാസിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്നു സംഘാടകർ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക്: പി.വി. ജോൺ 214 642 9108, റവ.ഡോ. പി.പി. ഫിലിപ്പ് (972 416 2957), ജോൺ മാത്യു (469 321 0622), ജോർജ് വർഗീസ് (972 691 1482).

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP