Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മാർത്തോമാ സന്നദ്ധ സുവിശേഷക സംഘത്തിന്റെ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസന കോൺഫറൻസ് ആരംഭിച്ചു

മാർത്തോമാ സന്നദ്ധ സുവിശേഷക സംഘത്തിന്റെ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസന കോൺഫറൻസ് ആരംഭിച്ചു

കാലിഫോർണിയ: മാർത്തോമാ സന്നദ്ധ സുവിശേഷക സംഘത്തിന്റെ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസന കോൺഫറൻസ് സാൻ ഫ്രാൻസിസ്‌കോയിൽ ആരംഭിച്ചു. 'ദേശത്ത് പാർത്ത് വിശ്വസ്തരായിരിക്ക' എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. ഇന്നലെ ആരംഭിച്ച് 23 വരെ നീണ്ടുനിൽക്കുന്ന കോൺഫറൻസ് ചരിത്ര പ്രസിദ്ധമായ കാലിഫോർണിയ സ്റ്റേറ്റ് ഈസ്റ്റ് ബേ യൂണിവേഴ്സിറ്റിയിൽ വച്ചാണ് നടക്കുന്നത്. അമേരിക്ക, ക്യാനഡ, യൂറോപ് പ്രവിശ്യകളിലെ മാർത്തോമാ ഇടവകകളിലെ പ്രധാന പോഷക സംഘടനയായ ഇടവക മിഷന്റെ പ്രതിനിധികളും വൈദികരുമാണ് കോൺഫറൻസിൽ പങ്കെടുക്കുന്നത്.

ഭദ്രാസന അധിപൻ ഡോ. ഐസക് മാർ പീലക്‌സിനോസ് എപ്പിസ്‌കോപ്പ സമ്മേളനം ഉദ്ഘാടനം ചെയ്യും. കോൺഫറൻസ് പ്രസിഡന്റ ജോൺ ഗീവർഗീസ് (ബെൻസി അച്ചൻ) അദ്ധ്യക്ഷത വഹിക്കും. കപ്പൂച്ചിൻ സന്യാസി ഫാ. ബോബി ജോസ് കട്ടിക്കാടാണ് വചനപ്രഘോഷണത്തിനു നേതൃത്വം നൽകുന്നത്. ഡോ. സലോമോൻ, അജി തോമസ്, ലാറി വർഗീസ്, പ്രീനാ മാത്യു എന്നിവർ മറ്റു പ്രധാന ക്ലാസ്സുകൾക്കും ചർച്ചകൾക്കും നേതൃത്വം നൽകും. പ്രശസ്തമായ സാൻ ഫ്രാൻസിസ്‌കോ മാർത്തോമ്മാ ഇടവകയാണ് കോൺഫറൻസിന് ആതിഥേയമരുളുന്നത്.

കുര്യൻ വർഗീസ് (വിജയൻ) ജനറൽ കൺവീനറായ സ്വാഗതസംഘമാണ് പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത്. ഒപ്പം സഹോദരീ ഇടവകകളുടെയും വെസ്റ്റേൺ റീജിയണലിലെ ഇടവകകളുടെയും കൈത്താങ്ങൽ ക്രമീകരണങ്ങൾക്കുണ്ട്. കോൺഫറൻസിനോട് അനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന മനോഹരമായ സുവനീറിന്റെ ക്രമീകരണങ്ങൾ പൂർത്തിയായി. പരിപാടിയോടനുബന്ധിച്ചു അംഗങ്ങൾക്ക് മനോഹരമായ സാൻഫ്രാൻസിസ്‌കോയുടെ തീരപ്രദേശങ്ങളും ചരിത്ര പ്രസിദ്ധമായ
നഗരഭാഗങ്ങളും കൺകുളിർക്കെ കാണുവാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP