Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വാമി ഉദിത് ചൈതന്യജിയുടെ 'ഉദ്ധവഗീതം' പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം ന്യൂയോർക്കിൽ നടന്നു

സ്വാമി ഉദിത് ചൈതന്യജിയുടെ 'ഉദ്ധവഗീതം' പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം ന്യൂയോർക്കിൽ നടന്നു

മൊയ്തീൻ പുത്തൻചിറബ്

ന്യൂയോർക്ക്: ഭാഗവതം വില്ലേജ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ന്യൂയോർക്കിലെ എൻ.ബി.എ. സെന്ററിൽ സുപ്രസിദ്ധ യജ്ഞാചാര്യൻ സ്വാമി ഉദിത് ചൈതന്യജിയുടെ 'ഉദ്ധവഗീതം' പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം ജൂലൈ 29 ഞായറാഴ്ച വൈകിട്ട് നാലു മണിക്ക് നായർ ബനവലന്റ് അസോസിയേഷൻ ആസ്ഥാനത്തു നടന്നു. പൂർണകുംഭവും, താലപ്പൊലിയും, ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ സ്വാമിജിയെ സ്വീകരിച്ചു. എൻ.ബി.എ. ട്രസ്റ്റീ ബോർഡ് മെംബർ കുന്നപ്പള്ളിൽ രാജഗോപാൽ പൂർണ്ണ കുംഭം സ്വാമിജിക്ക് നൽകി ആദരിച്ചു. മുഖ്യ താന്ത്രികൻ ദാസൻ പോറ്റിയുടെ നേതൃത്വത്തിൽ വേദ മന്ത്രോച്ചാരണങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ സ്വാമിജി ഭദ്രദീപം തെളിയിച്ച് ചടങ്ങുകൾക്ക് ശുഭാരംഭം കുറിച്ചു.

കുട്ടികൾ നയിച്ച വേദസൂക്താലാപനത്തിനു ശേഷം ഡോ. ഉണ്ണികൃഷ്ണൻ തമ്പി സ്വാഗതപ്രസംഗം നടത്തി. ഭാഗവതം വില്ലേജ് ട്രസ്റ്റ് അംഗമായ ഡോ. നിഷാ പിള്ള, ഭാഗവതം വില്ലേജിൽ ആരംഭിക്കാൻ പോകുന്ന പ്രിവന്റീവ് മെഡിസിൻ പ്രോഗ്രാമിനെക്കുറിച്ചും ആരോഗ്യകരമായ ജീവിതത്തിന് ഈ സംരംഭത്തിൽ ഭാഗഭാക്കാകുവാനും ഒരു ലക്ഷം രൂപ കൊടുത്ത് അംഗമാകുന്നവർക്ക് വർഷത്തിൽ ഒരു മാസം ഭാഗവതം വില്ലേജിൽ താമസിച്ചു ചികിത്സ നടത്തുവാനുള്ള സൗകര്യവും ഒരുക്കുന്നുണ്ടെന്നും അറിയിച്ചു.

വൈകീട്ട് 4:00 മണിമുതൽ 6:30 വരെ സ്വാമിജിയുടെ പ്രഭാഷണവും, 8:30 വരെ പ്രശസ്ത ഗായിക അനിതാ കൃഷ്ണയുടെ സംഗീതക്കച്ചേരിയും നടന്നു. സ്വാമിജി അനിതാ കൃഷ്ണയ്ക്കും പക്കമേളക്കാർക്കും ഉപഹാരങ്ങൾ നൽകി അനുഗ്രഹിച്ചു. രാത്രി 9:00 മണിക്ക് പ്രസാദ വിതരണത്തോടെ ഉദ്ഘാടന ദിവസത്തെ ചടങ്ങുകൾ അവസാനിച്ചു. എൻ.ബി.എ.ട്രസ്റ്റീ ബോർഡ് അംഗം ശ്രീമതി വനജ നായർ നന്ദിപ്രകാശനം നടത്തി.

ഓഗസ്റ്റ് 4 ശനിയാഴ്ച വരെ എല്ലാ ദിവസവും വൈകീട്ട് 6:00 മണിക്ക് വിഷ്ണു സഹസ്ര നാമജപത്തിനുശേഷം 8:00 മണി വരെ സ്വാമിജിയുടെ പ്രഭാഷണവും, ഒരു മണിക്കൂർ വിവിധ ഗ്രൂപ്പുകളുടെ സംഗീതാർച്ചന, ഭജന എന്നിവയും, പ്രസാദ വിതരണവും ഉണ്ടായിരിക്കും. ജാതിമതഭേദമന്യേ ഏവരെയും ഈ സത്സംഗത്തിൽ പങ്കുചേരാൻ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP