Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ന്യൂയോർക്ക് പി.വൈ.എഫ്.എ: പന്ത്രണ്ടു മണിക്കൂർ തുടർമാന പ്രാർത്ഥനയ്ക്ക് അനുഗ്രഹസമാപ്തി

ന്യൂയോർക്ക് പി.വൈ.എഫ്.എ: പന്ത്രണ്ടു മണിക്കൂർ തുടർമാന പ്രാർത്ഥനയ്ക്ക് അനുഗ്രഹസമാപ്തി

നിബു വെള്ളവന്താനം

ന്യൂയോർക്ക്: എൽമോണ്ട് മീച്ചം അവെന്യൂവിലുള്ള ഫസ്റ്റ് ചർച്ച ഓഫ് ഗോഡ് സഭാംഗണത്തിൽ മെയ് അഞ്ചിന് രാവിലെ 10 മണി മുതൽ രാത്രി 10 മണിവരെ ക്രമീകരിക്കപ്പെട്ട ന്യൂയോർക്ക് പി വൈ എഫ് എയുടെ പന്ത്രണ്ടു മണിക്കൂർ തുടർമാന പ്രാർത്ഥനയ്ക്ക് അനുഗ്രഹസമാപ്തി. തുടർമാനമായ പ്രാത്ഥനയും, വിവിധ സഭകളിലെ ഗായക സംഘങ്ങൾ നേതൃത്വം നൽകിയ ആരാധനാഗാനങ്ങളും യുവജനങ്ങൾക്കു മാത്രമല്ല കടന്നുവന്ന ഏവർക്കും ആത്മീയ ചൈതന്യം പ്രാപിക്കുവാൻ കാരണമായി എന്നത് ഈ മീറ്റിംഗിന്റെ എടുത്തുപറയത്തക്ക നേട്ടങ്ങളിൽ ഒന്നാണ്.

സംഘാടകർ പ്രാർത്ഥിച്ചപ്രകാരം യുവജനങ്ങൾ, ആത്മാവിൽ നിറഞ്ഞു പെന്തക്കോസ്തു അനുഭവങ്ങൾ പ്രാപിക്കുവാൻ ഇടയായതും, കർത്താവിന്റെ കല്പനകൾ അനുസരിച്ചു മുന്നേറുവാൻ തീരുമാനം കൈക്കൊണ്ടതും സമ്മളനത്തിന്റെ അനുഗ്രഹത്തിനു കാരണമായി. യുവജനങ്ങളുടെ ഇടയിൽ വർധിച്ചു വരുന്ന അനാൽമീക പ്രവണതകളെ നിരുത്സാഹപ്പെടുത്തി, ആത്മീയ നിലവാരമുള്ള ഒരു തലമുറയെ വാർ ത്തെടുക്കുവാൻ ഏവരും ഉത്സാഹിക്കണമെന്നു പാസ്റ്റർ മാത്യു ജോർജ് മുഖ്യ സന്ദേശത്തിലുടെ പ്രസ്താവിച്ചു.

അനാത്മീയതക്കെതിരെ പടപൊരുതുവാനും, നല്ല ആത്മീയ നിലവാരമുള്ള തലമുറയെ വാർത്തെടുക്കുവാനും പി വൈ എഫ് എ പ്രതിജ്ഞാബദ്ധമായിരിക്കുകയാൽ ഏവരുടെയും സഹകരണവും പ്രാർത്ഥനയും തുടർന്നും ഉണ്ടാകണമേയെന്നു ഭാരവാഹികൾ അഭ്യർത്ഥിച്ചു. പി. വൈ. എഫ്. എ യുടെ ഈ വർഷത്തെ ഭാര വാഹികളായി ഫിൽസൺ തോമസ് (പ്രസിഡന്റ്), ബോബി തോമസ് (സെക്രട്ടറി), ലോണി ബേബി (ട്രഷറർ) എന്നിവർ പ്രവർത്തിച്ചുവരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP