Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പി.സി.എൻ.എ.കെ ആത്മീയ ആരാധന നയിക്കുവാൻ പ്രമുഖ വർഷിപ്പ് ബാൻഡുകൾ

പി.സി.എൻ.എ.കെ ആത്മീയ ആരാധന നയിക്കുവാൻ പ്രമുഖ വർഷിപ്പ് ബാൻഡുകൾ

നിബു വെള്ളവന്താനം

ന്യുയോർക്ക്: ബോസ്റ്റൺ സ്പ്രിങ്ങ്ഫീൽഡ് മാസ് മ്യൂച്ചൽ കൺവൻഷൻ സെന്ററിൽ ജൂലൈ 5 മുതൽ 8 വരെ നടത്തപ്പെടുന്ന പി.സി.എൻ.എ.കെ 36 മത് കോൺഫ്രൻസിൽ ആത്മീയ ആരാധന സംഗീത ശുശ്രൂഷ നിർവ്വഹിക്കുവാൻ പ്രമുഖ വർഷിപ്പ് ബാൻഡുകൾ എത്തിച്ചേരുന്നു.

വടക്കേ ഇന്ത്യയിൽ പ്രത്യേകിച്ച് മുംബൈയിൽ ആയിരക്കണക്കിന് യുവജനങ്ങളെ സംഗീതത്തിലൂടെ ക്രിസ്തുവിങ്കലേക്ക് ആകർ ഷിച്ചുകൊണ്ടിരിക്കുന്ന യേശുവാ മ്യൂസിക് ടീമും ലോക പ്രശസ്ത സംഗീതജ്ഞനും പ്രമുഖ ഗായകനുമായ ആന്റണി എവൻസും സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നത് കോൺഫ്രൻസിനെ വിത്യസ്തമാക്കി മാറ്റും. അമേരിക്കയിലെ മലയാളി വേദിയിൽ ഇതാദ്യമായിട്ടാണ് ഇവർ എത്തിച്ചേരുന്നത്.

ക്രൈസ്തവ കൈരളിയുടെ അനുഗ്രഹീത ഗായകൻ ഡോ. ബ്ലെസ്സൻ മേമനയും ഷെൽഡൻ ബങ്കാരയും കോൺഫ്രൻസിന്റെ വിവിധ സെക്ഷനുകളിൽ ആരാധന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഒരുക്കത്തോടെ കടന്നു വരുന്ന ദൈവമക്കൾക്ക് പ്രത്യാശയ്ക്ക് ഒട്ടും മങ്ങലേല്ക്കാതെ ആരാധനയ്ക്ക് പ്രാധാന്യം കൊടുത്ത് ആത്മ നിറവിൽ ആരാധിക്കുവാൻ സാധിക്കുന്ന ഗാനങ്ങളാണ് എല്ലാ സെക്ഷനുകളിലും ഉൾപ്പെടുത്തിയിരിക്കുന്നത്.

പി.സി.എൻ.എ.കെ നാഷണൽ മ്യൂസിക് കോർഡിനേറ്റർ പ്രിൻസ് മാത്യുവിന്റെയും വർഷിപ്പ് കോർഡിനേറ്റർ മനോജ് മാത്യുവിന്റെയും നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നാഷണൽ ക്വയർ ടീം പരിശീലനം പൂർത്തീകരിച്ചതായി ഭാരവാഹികൾ അറിയിച്ചു.

കോൺഫൻസിന്റെ നാഷണൽ കൺവീനർ റവ. ബഥേൽ ജോൺസൺ, നാഷണൽ സെക്രട്ടറി ബ്രദർ വെസ്‌ളി മാത്യു, നാഷണൽ ട്രഷറാർ ബ്രദർ ബാബുക്കുട്ടി ജോർജ്, നാഷണൽ യൂത്ത് കോർഡിനേറ്റർ ബ്രദർ ഷോണി തോമസ്, നാഷണൽ വുമൺസ് കോർഡിനേറ്റർ സിസ്റ്റർ ആശ ഡാനിയേൽ, കോൺഫ്രൻസ് കോർഡിനേറ്റർ പാസ്റ്റർ ഡോ. തോമസ് ഇടിക്കുള തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് കോൺഫ്രൻസിനോടനുബദ്ധിച്ച് നടന്നുവരുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP