Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിസിനാക് ടെന്നസി സ്റ്റേറ്റ് കൺവൻഷനിൽ റവ. കോശി വൈദ്യൻ പ്രസംഗിക്കും

പിസിനാക് ടെന്നസി സ്റ്റേറ്റ് കൺവൻഷനിൽ റവ. കോശി വൈദ്യൻ പ്രസംഗിക്കും

ജോയിച്ചൻ പുതുക്കുളം

ചാറ്റനൂഗ (ടെന്നസി): ഈവർഷം ജൂലൈയിൽ സൗത്ത് കരോലിനയിൽ വച്ച് നടക്കുന്ന പെന്തക്കോസ്തൽ കോൺഫറൻസിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 25-ന് വൈകുന്നേരം 6.30 മുതൽ ചാറ്റനൂഗ ക്രിസ്ത്യൻ അസംബ്ലിയിൽ വച്ച് സുവിശേഷ യോഗവും പ്രത്യേക പ്രാർത്ഥനയും നടത്തപ്പെടുന്നു.

ലോകമെമ്പാടും ക്രൈസ്തവ ജനതയ്‌ക്കെതിരേ വർധിച്ചുവരുന്ന പീഡനങ്ങൾക്ക് അറുതിവരുത്താനും ലോക സമാധാനത്തിനുമായി പ്രത്യേക പ്രാർത്ഥനാദിനമായും അന്നേദിവസം ആചരിക്കും. റവ. കോശി വൈദ്യൻ മുഖ്യ പ്രഭാഷണം നടത്തും. പാസ്റ്റർ ബിനു ജോൺസ് കൺവീനറായി പ്രവർത്തിക്കുന്ന ഈ കോൺഫറൻസിനു വിപുലമായ ക്രമീകരണങ്ങൾ നടന്നുവരുന്നു.  കൂടുതൽ വിവരങ്ങൾക്ക്: റവ. ഫിലിപ്പ് ചെറുകര (423 255 4282, 423 591 1227).
മീഡിയ കോർഡിനേറ്റർ ജോൺസ് പി. മാത്യൂസ് അറിയിച്ചതാണിത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP