Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പി.സി.എൻ.എ.കെ: സഹോദരിമാർക്കായി പ്രത്യേക സെക്ഷനുകൾ

പി.സി.എൻ.എ.കെ: സഹോദരിമാർക്കായി പ്രത്യേക സെക്ഷനുകൾ

നിബുവെള്ളവന്താനം

ന്യൂയോർക്ക് : ജൂലൈ മാസം 5 മുതൽ 8 വരെ സ്പ്രിങ്ങ് ഫീൽഡ് മാസ് മ്യൂച്ചൽ കൺവൻഷൻ സെന്ററിൽ നടക്കുന്നതായ 36-ാ മത് പെന്തക്കോസ്തൽ കോൺഫറൻസിൽ സഹോദരിമാർക്കായി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞും ശനിയാഴ്ച രാവിലെയുമായി പ്രത്യേക സെക്ഷനുകൾ ക്രമീകരിച്ചിരിക്കുന്നു.

വളരെ പ്രാർത്ഥനയോടും ഐക്യതയോടും കൂടി നടത്തപ്പെടുന്നതായ ഈ കോൺഫറൻസിൽ സഹോദരിമാർക്ക് ഒരുമിച്ച് കടന്നുവന്ന് ദൈവത്തെ ആരാധിക്കുവാനും അനുഗ്രഹം പ്രാപിക്കുവാനും ഇടയാകുന്നതരത്തിലാണ് ഈ സെക്ഷനുകൾ ക്രമീകരിച്ചിരിക്കുന്നത്.

ഈ മീറ്റിങ്ങുകളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി അനുഗ്രഹിക്കപ്പെട്ട ദൈവദാസിമാർ കടന്നുവന്ന് വചനത്തിൽ നിന്ന് ശുശ്രൂഷിക്കുകയും അവരുടെ ജീവിതാനുഭവങ്ങൾ പങ്കുവെയ്ക്കുകയും ചെയ്യും.

പിസിഎൻഎകെ സമ്മേളനത്തിൽ ആദ്യമായിട്ട് കടന്നുവന്ന് ദൈവവചനം ഘോഷിക്കുന്ന പ്രൊഫസർ മായാ ശിവകുമാർ, സഹോദരിമാരായ ജെസി സാജു മാത്യു, സൗധാ സുരേഷ് എന്നിവർ ഏവരുടെ പ്രഭാഷണം ഏവർക്കും അനുഗ്രഹകരമായി തീരുമെന്ന് നാഷണൽ ലേഡീസ് കോർഡിനേറ്റർ ആഷാ ഡാനിയേൽ അറിയിച്ചു.

നോർത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കടന്നുവരുന്ന സഹോദരിമാർ ഗാനശുശ്രൂഷ നിർവ്വഹിക്കുന്നതാണ്. രജിസ്റ്റർ ചെയ്യാത്തവർ എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്ത് കോൺഫറൻസിൽ പങ്കാളികൾ ആകണമെന്ന് കോൺഫറൻസിന്റെ നാഷണൽ ഭാരവാഹികളായ പാസ്റ്റർ ബെഥേൽ ജോൺസൺ, വെസ്ലി മാത്യു, ബാബുക്കുട്ടി ജോർജ്, ഷോണി തോമസ്, പാസ്റ്റർ തോമസ് ഇടിക്കുള, ആഷാ ഡാനിയേൽ എന്നിവർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP