Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഏകദിന ഫാമിലി കോൺഫറൻസും, ശൂനോയോ പെരുന്നാളും ഓഗസ്റ്റ് 13, 14 തീയതികളിൽ

ഏകദിന ഫാമിലി കോൺഫറൻസും, ശൂനോയോ പെരുന്നാളും ഓഗസ്റ്റ് 13, 14 തീയതികളിൽ

ജോൺസൺ പുഞ്ചക്കോണം

ഫ്‌ലോറിഡ: ഒർലാന്റോ സെന്റ് മേരീസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ ഏകദിന ഫാമിലി കോൺഫറൻസും പരിശുദ്ധ ദൈവമാതാവിന്റെ ശൂനോയോ പെരുന്നാളും ഓഗസ്റ്റ് 13, 14 തീയതികളിൽ സമീപ ഇടവകകളിലെ വൈദീകരുടേയും ഇടവകാംഗങ്ങളുടേയും സാന്നിധ്യത്തിൽ നടക്കും.

ആഗസ്‌റ് 13-ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ഏകദിന ഫാമിലി കോൺഫറൻസിനു ഫാ. പി. എ. ഫിലിപ്പ് (ഡെപ്യൂട്ടി സെക്രട്ടറി, മിനിസ്ട്രി ഓഫ് ഹ്യൂമൻ എംപവർമെന്റ്, കോട്ടയം ദേവലോകം അരമന) നേതൃത്വം നൽകും. രണ്ട് സെഷനുകളായി നടക്കുന്ന ഫാമിലി കോൺഫറൻസിന്റെ മുഖ്യ ചിന്താ വിഷയം :The Home : Built on Rock. 'The purpose of the commandment is love from a pure heart, a good conscience, and sincere faith.' 1 Timothy 1:5 ...

വൈകുന്നേരം 5 മണിക്ക് സന്ധ്യാ നമസ്‌കാരം, ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്‌ക്കാരവും 10 മണിക്ക് വി. കുർബ്ബാനയും, പ്രസംഗവും, 12 മണിക്ക് പ്രദക്ഷിണവും, ആശിർവാദവും നേർച്ചയും നടക്കും. ഈ വർഷത്തെ പെരുന്നാൾ ശുശ്രൂഷകൾക്ക് ഫാ. പി. എ. ഫിലിപ്പ്, ഇടവക വികാരി ഫാ.ജോൺസൺ പുഞ്ചക്കോണം എന്നിവർ നേതൃത്വം നൽകും.

പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയിൽ അഭയം തേടുവാനും, അനുഗ്രഹം പ്രാപിക്കുവാനും, പെരുന്നാൾ ആഘോഷങ്ങളിൽ പങ്കുകൊള്ളുവാനും ഏവരെയും സ്‌നേഹത്തോടെ ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ.ജോൺസൺ പുഞ്ചക്കോണം, വൈസ് പ്രസിടണ്ട് ഡോ. അലക്‌സ് അലക്‌സാണ്ടർ, ട്രസ്‌റി കുര്യൻ സഖറിയ, സെക്രട്ടറി വിൻസി വർഗീസ് എന്നിവർ അറിയിച്ചു.
Fr.Johnson Punchakonam, Vicar: 770-310-9050, Dr.Alex Alexander:407-299-8136, Kurian Zachariah(407) 758-3647, Vincy Varghese (407) 517-8870

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP