Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ന്യു ജേഴ്സി എക്യൂമെനിക്കൽ വേൾഡ് ഡേ ഓഫ് പ്രെയർ ശനിയാഴ്ച

ന്യു ജേഴ്സി എക്യൂമെനിക്കൽ വേൾഡ് ഡേ ഓഫ് പ്രെയർ ശനിയാഴ്ച

ജോസഫ് ഇടിക്കുള

ന്യൂ ജേഴ്സി : ലോകമൊട്ടാകെയുള്ള വിവിധ ക്രെസ്തവ സഭകളിലെ വനിതകളുടെ എക്യൂമെനി ക്കൽ കൂട്ടായ്മ ആഗോള തലത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള വേൾഡ് ഡേ ഓഫ് പ്രെയർ 2017 മാർച്ച് 4 ശനിയാഴ്ച എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ഓഫ് ന്യു ജേഴ്സിയുടെ ആഭിമുഖ്യത്തിൽ പാറ്റേഴ്‌സൺ സെന്റ് ജോർജ് സിറോ മലബാർ കത്തോലിക്കാ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. ഓരോ വർഷവും ഓരോ രാജ്യങ്ങളാണ് പ്രാർത്ഥനാ രീതികളെക്കുറിച്ചു പ്രബന്ധങ്ങൾ ചിട്ടപ്പെടുത്തുന്നത്, അതിനായി ഈ വർഷം തിരഞ്ഞെടുത്തിരിക്കുന്നത് ഫിലിപ്പൈൻസിനെയാണ്,

മാർച്ച് 4 ശനിയാഴ്ച ശനിയാഴ്ച ഉച്ചക്ക് 2 മണിയോടെ ആരംഭിക്കുന്ന പ്രാർത്ഥനാ സമ്മേളനത്തിന് സിറോ മലബാർ ഷിക്കാഗോ രൂപതാ മെത്രാൻ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് നേതൃത്വം വഹിക്കും. പ്രസിഡന്റ് റവ : ഫാദർ ജേക്കബ് ക്രിസ്ടി അധ്യക്ഷനായിരിക്കും, രണ്ടു മണിക്ക് നടക്കുന്ന പ്രദക്ഷിണത്തോടു കൂടി ചടങ്ങുകൾ ആരംഭിക്കും. ന്യൂ ജേഴ്സിയിലെ വിവിധ സിറോ മലബാർ കത്തോലിക്കാ സഭ, മലങ്കര സിറിയൻ ഓർത്തഡോക്സ് സഭ, മാർത്തോമാ സഭ, സീറോ മലങ്കര കത്തോലിക്കാ സഭ, ചർച്ച് ഓഫ് സൗത്ത് ഇന്ത്യ, ഇന്ത്യൻ ഓർത്തഡോക്സ് സഭ ദേവാലയങ്ങളിൽ നിന്നും പുരോഹിത ശ്രേഷ്ടരും അല്മായരും ഈ പ്രാർത്ഥനാ സമ്മേളനത്തിൽ പങ്കെടുക്കും,

ചെയർമാൻ റവ: ഡോക്ടർ ജേക്കബ് ഡേവിഡ്, പ്രസിഡന്റ് റവ: ഫാദർ ജേക്കബ് ക്രിസ്റ്റി, ക്ലർജി വൈസ് പ്രസിഡന്റ് റവ : ഫാദർ ആകാശ് പോൾ, ലേ വൈസ് പ്രസിഡന്റ് ജേക്കബ് ജോസഫ്, ജനറൽ സെക്രട്ടറി മാത്യു എബ്രഹാം, ജോയിന്റ് സെക്രട്ടറി ഷൈജ ജോർജ് , ട്രഷറർ ഫ്രാൻസിസ് പള്ളുപ്പേട്ട , ജോയിന്റ് ട്രഷറർ എം സി മത്തായി ,പ്രോഗ്രാം കോർഡിനേറ്റർ ജൈജോ പൗലോസ് , ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ മരിയ തോട്ടു കടവിൽ, വിമൻസ് കോർഡിനേറ്റർ സ്മിത പോൾ,ജോയിന്റ് വിമൻസ് കോർഡിനേറ്റർ ഡോക്ടർ സോഫി വിൽസൺ , ക്വയർ ഡയറക്ടർ റവ : ഡോക്ടർ ജേക്കബ് ഡേവിഡ്, ക്വയർ കോർഡിനേറ്റർ നീതു ജോൺസ് ,ക്ലർജി കോർഡിനേറ്റർ റവ: ഫാദർ സണ്ണി ജോസഫ്, യൂത്ത് കോർഡിനേറ്റർ സാറാ പോൾ, ഓഡിറ്റർ മേഴ്സി ഡേവിഡ്, മീഡിയ കോർഡിനേറ്റർ ജോസഫ് ഇടിക്കുള തുടങ്ങിയവരാണ് ഈ പ്രാർത്ഥനാ സമ്മേളനത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നത്.ഏവരെയും ഈ പ്രാർത്ഥനാ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് റവ: ഫാദർ ജേക്കബ് ക്രിസ്റ്റി,ജനറൽ സെക്രട്ടറി മാത്യു എബ്രഹാം എന്നിവർ അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP