Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബൈബിൾ മെമ്മൊറി വേഡ്‌സ്' മത്സരം; റവ. പി. വി. ചെറിയാൻ വിജയി

ബൈബിൾ മെമ്മൊറി വേഡ്‌സ്' മത്സരം; റവ. പി. വി. ചെറിയാൻ വിജയി

പി.പി. ചെറിയാൻ

താമ്പാ: മെയ് 25 മുതൽ 28 വരെ ബോസ്റ്റണിൽ വെച്ചു നടന്ന ഒൻപതാമത്അമേരിക്കൻ പെന്റെക്കോസ്റ്റൽ പ്രയർ ലൈൻ ദേശിയ കോൺഫറൻസിൽബൈബിൾ മെമ്മൊറി വേഡ്‌സ്' മത്സരത്തിൽ ഫ്‌ലോറിഡായിലെ താമ്പയിൽനിന്നുള്ള റവ. പി. വി. ചെറിയാൻ ഒന്നാം സ്ഥാനത്തിന് അർഹനായി. വടക്കെഅമേരിക്കയിലെ പ്രശസ്തരും പ്രഗത്ഭരുമായ അനേകം വേദപണ്ഡിതരെപരാജയപ്പെടുത്തിയാണ് പി. വി. ചെറിയാൻ ഈ സമ്മാനത്തിനു അർഹനായത്.

ബൈബിളിലെ ഏതാണ്ട് മുഴുവൻ സങ്കീർത്തനങ്ങളും മറ്റു വേദഭാഗങ്ങളുംമനഃപാഠമാ ക്കിയിട്ടുള്ള റവ. പി. വി. ചെറിയാൻ. താമ്പായിലെ അറിയപ്പെടുന്നഒരു സാമൂഹിക സാംസ്‌കാരിക പ്രവർത്തകൻ കൂടിയാണ്.

ബോസ്റ്റണിൽ നിന്നുള്ള സിസ്റ്റർ സൂസൻ ജോർജാണ് 'ഇന്റർ നാഷണൽചർച്ച് ഓഫ് ഗോഡ്' എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ നടത്തി വരുന്നഅമേരിക്കൻ പെന്റെക്കോസ്റ്റൽ പ്രയർ ലൈനിന്റെ മോഡറേറ്റർ. ഡോ:ഡാനിയേൽ രാജന്റെ മഹനീയ സാന്നിദ്ധ്യത്തിൽ ഇന്റർ നാഷണൽ ചർച്ച്ഓഫ് ഗോഡിന്റെ പാസ്റ്റർ റവ. സൈമൺ ജോസഫ് സമ്മാനങ്ങൾ വിതരണം ചെയ്തു.പാസ്റ്റർ ഷാജി ഡാനിയേൽ, റവ. എം. എ. ജോൺ, റവ. ഡോ. ജോർജ്ജ്‌കോവൂർ, റവ. ഡോ. തോമസ് കെ. മാത്യു, ഡോ. മാത്യു ജോർജ്ജ്, റവ. ജോഷിൻജോൺ, പാസ്റ്റർ ജയിസൺ സൈമൺ, പാസ്റ്റർ ദീപക് മാത്യു തുടങ്ങിപ്രശസ്തരായ അനേകം ദൈവദാസന്മാർ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിച്ചു.പ്രയർ ലൈനിൽ സ്ഥിരമായി പങ്കെടുക്കുന്ന ആളുകളുടെ വാർഷികകൂട്ടായ്മയാണ് അമേരിക്കൻ പെന്റെക്കോസ്റ്റൽ പ്രയർ ലൈൻ ദേശിയകോൺഫറൻസ്.

വടക്കെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി അനേകംപെന്റെക്കോസ്റ്റൽ വിശ്വാസികൾ കോൺഫറൻസിൽ പങ്കെടുത്തു. മഹത്തായവചനപ്രഘോഷണങ്ങളും സംഗീതാലാപനങ്ങളും കൊണ്ട് ഈ വർഷത്തെപെന്റെക്കോസ്റ്റൽ പ്രയർ ലൈൻ ദേശിയ കോൺഫറൻസ് ശ്രദ്ധേയമായി

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP