Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാറ്റേഴ്സൺ സെന്റ് ജോർജ് സീറോ മലബാർ പള്ളിയിൽ തിരുനാൾ 21, 22, 23 തീയതികളിൽ

പാറ്റേഴ്സൺ സെന്റ് ജോർജ് സീറോ മലബാർ പള്ളിയിൽ തിരുനാൾ 21, 22, 23 തീയതികളിൽ

ഫ്രാൻസിസ് തടത്തിൽ

ന്യൂ ജേഴ്സി: പാറ്റേഴ്സണിലുള്ള സെന്റ്ജോർജ് സിറോ മലബാർഇടവക പള്ളിയിൽ തിരുന്നാൾ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ആഘോഷിക്കുന്നു.വെള്ളിയാഴ്ച് വൈകുന്നേരം ആറിന് നടക്കുന്ന വിശുദ്ധ കുർബാനയോടനുബന്ധിച്ചുലദീഞ്ഞുംതുടർന്നു കൊടിയേറ്റവും നടക്കും. വികാരി ഫാ. ജേക്കബ് ക്രിസ്ടി കൊടി ഉയർത്തുന്നതോടെയാണ് തിരുനാളിനു തുടക്കം കുറിക്കുന്നത്. കൊടിയേറ്റത്തിന് ശേഷം പള്ളി ഓഡിറ്റോറിയത്തിൽ ലളിത ഭക്ഷണവും ഉണ്ടായിരിക്കും.

ശനിയാഴ്‌ച്ച വൈകുന്നേരം നാലിന് നടക്കുന്ന ആഘോഷമായ പാട്ടുകുർബാനയ്ക്കു ഫാ. ജോണി തോമസ് സിഎംഐ മുഖ്യ കാർമ്മികനായിരിക്കും. വികാരി ഫാ. ജേക്കബ് ക്രിസ്ടി സഹ കാർമ്മികത്വം വഹിക്കും.തുടർന്ന് പള്ളി ഓഡിറ്റോറിയത്തിൽ പ്രമുഖ വയലിനിസ്റ് വയലിൻ ജോർജ് എന്ന പേരിൽ അറിയപ്പെടുന്ന ജോർജ് ദേവസി നയിക്കുന്ന സൈന്റ്റ് ജോർജ് ഓർക്കസ്ട്രയുടെപ്രൗഢ ഗംഭീരമായ ലൈവ് ഗാനമേളയും ഉണ്ടായിരിക്കും.ഗാനമേളക്ക് ശേഷം വിഭാസംഋദ്ധമായ ഡിന്നർ

ഞായറാഴ്ച രാവിലെ പത്തിനാണ് ആഘോഷമായ തിരുന്നാൾ കുർബാന. സിറോ മലബാർ സഭ പാട്ടുകുർബാനക്കു ഈണം നൽകി കാസറ്റ് രൂപത്തിൽ ആക്കിയപ്രശസ്ത ഗായകനും കോളജ് അദ്ധ്യാപകനും ആയിരുന്നറവ. ഡോ. ഫ്രാൻസിസ് നമ്പ്യാപറമ്പിൽ മുഖ്യ കാർമികനായിരിക്കും. തുടർന്ന് പള്ളിയിൽ നിന്നും ആരംഭിക്കുന്ന നഗരംചുറ്റി പ്രദക്ഷിണം നഗരവീഥികൾ ചുറ്റി തിരിച്ചു പള്ളിയിൽപര്യവസാനിക്കും. തുടർന്ന് വിഭാസംഋദ്ധമായ ഉച്ച ഊണ് ഉണ്ടായിരിക്കും. തിരുനാളിനോട് അനുബന്ധിച്ചു ഗൃഹാതുരത്വം ഉണർത്തുന്ന സ്റ്റാളുകളും ഉണ്ടായിരിക്കും.

വിവിധ സ്റ്റാളുകളിലായി നിരവധി വിനോദോപാധികൾ ഒരുക്കിയിട്ടുണെണ്ടന്നു പാരിഷ് ട്രസ്ടീമാരായ തോമസ് തോട്ടുകടവിൽ , ജോംസ്സൻ ഞെള്ളിമാക്കൽ , സെക്രട്ടറി പ്രിയ കോച്ചേരിഎന്നിവർ അറിയിച്ചു.

ആന്റണി ഗീവർഗീസ് പുല്ലൻ , ആന്റണി വടക്കേമുറിയിൽ, ബൈജു എലിപുലിക്കാട്ടിൽ, ജോർജ് ദേവസി, ജോർജ് ജോസഫ് ചെറുപള്ളിൽ ജിയോ ജോസഫ്,ജെയ്മോൻജോസഫ്, ജോസഫ്ആന്റണി, ജോൺസൻ ജോൺ,ജോംസ്സൻ ഞെള്ളിമാക്കൽ , ജോസഫ് ഇടിക്കുള കുറ്റിക്കാട്ട്, രേശൂ ഇല്ലമ്പള്ളി, മാത്യു കെ. ജോസഫ് , ഷിജോ പൗലോസ് എന്നിവരാണ് ഈ വർഷത്തെ പ്രസുദേന്തിമാർ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP