Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഓർത്തഡോക്സ് സൗത്ത് വെസ്റ്റ് ഭദ്രാസന ദിനം ആഘോഷിച്ചു

ഓർത്തഡോക്സ് സൗത്ത് വെസ്റ്റ് ഭദ്രാസന ദിനം ആഘോഷിച്ചു

ജീമോൻ റാന്നി

ഹൂസ്റ്റൺ: മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ ഒൻപതാമത് വാർഷികദിനം ജൂൺ 3ന് എല്ലാ ഇടവകപള്ളികളിലും പ.കുർബാനയ്ക്ക് ശേഷം ഭദ്രാസനത്തിന് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകളോടെ സമുചിതമായി ആഘോഷിച്ചു.

ഭദ്രാസന സഹായമെത്രാപ്പൊലീത്താ അഭിവന്ദ്യ. സഖറിയാസ് മാർ അപ്രേം, ഇടവകകൾക്ക് അയച്ച കല്പനയിൽ കഴിഞ്ഞ ഒൻപത് വർഷക്കാലത്ത് ഭദ്രാസനത്തിന്റെ ചെറുതും വലുതുമായ ആത്മീയവും ഭൗതികവുമായി അനുഗ്രഹിച്ച ദൈവത്തിന് സ്തുതിയും നന്ദിയും അർപ്പിക്കുന്നതിനോടൊപ്പം അമേരിക്കൻ മണ്ണിൽ മലങ്കര ഓർത്തഡോക്സ് വിശ്വാസം നിലനിർത്താൻ പരിശ്രമിച്ച തന്റെ പിൻഗാമികളെയും പുരോഹിതന്മാരെയും, വിശ്വാസികളെയും നന്ദിയോട് സ്മരിക്കുന്നതായി അറിയിച്ചു.

ഒൻപത് വർഷങ്ങൾക്ക് മുമ്പ് താൽക്കാലിക ഭദ്രാസന ആസ്ഥാനത്തിൽ നിന്നും 100 ഏക്കർ സ്ഥലമുള്ള ഭദ്രാസന കേന്ദ്രമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന് തന്റെ മുൻഗാമികളുടെയും കഴിഞ്ഞകാല ഭദ്രാസന കൗൺസിലിന്റെയും ഇച്ഛാശക്തിയും സഭ അംഗങ്ങളും സഭയോടും സഭാ നേതൃത്വത്തോടുമുള്ള കുറൂം വിശ്വാസവും കൊണ്ട് മാത്രമാണ് എന്ന് മാർ അപ്രേം അനുസ്മരിച്ചു.

ഇന്ന് ഭദ്രാസനത്തിന് 60ൽ പരം ഇടവകപള്ളികളും 3 മിഷൻ സെന്ററുകളുമായി അമേരിക്കയിലെ 38 സംസ്ഥാനങ്ങളിലെ പ്രധാനപ്പെട്ട പട്ടണങ്ങളിലും കാനഡയിലെ പ്രൊവിൻസുകളിലുമായിട്ടുണ്ട്.വളർന്നു വരുന്ന അമേരിക്കൻ മലയാളികളുടെ തലമുറയെ സഭയോടും വിശ്വാസത്തോടും ചേർത്തു നിർത്തുന്നതിന് ആവശ്യമായ ഇംഗ്ലീഷ് ഭാഷയുടെ ആരാധന ക്രമങ്ങളുടെ വികസന പദ്ധതിയുടെ പൂർത്തീകരണം ഏകീകരിച്ച് ആരാധന ക്രമത്തിന്റെ പ്രസിദ്ധീകരണം ഈ വർഷത്തെ ഏറ്റവും വലിയ വിജയമാണ്.

ഈ സ്വപ്ന പദ്ധതിയുമായി സഹകരിച്ച് എല്ലാവർക്കും മാർ അപ്രേം നന്ദി അറിയിച്ചുയെന്ന് ഭദ്രാസന പി.ആർ.ഓ. എൽദോ പീറ്റർ ഔദ്യോഗികമായി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP