Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒർലാന്റോ സെന്റ് മേരീസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ്‌പ്പെരുന്നാൾ

ഒർലാന്റോ സെന്റ് മേരീസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ്‌പ്പെരുന്നാൾ

ഫ്‌ലോറിഡ: ഒർലാന്റോ സെന്റ് മേരീസ്ഓർത്തഡോക്‌സ് ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ്‌പ്പെരുന്നാൾ ഓഗസ്റ്റ് 15,16 തീയതികളിൽ ആചരിക്കുന്നു. 16 ന് ശനിയാഴ്ച 6 .30നു സന്ധ്യാ നമസ്‌കാരവും തുടർന്ന് നടക്കുന്ന  ധ്യാനപ്രസംഗത്തിനു ഫാ. സഖറിയ നൈനാൻ (സഖേർ അച്ഛൻ) മാർ ബസേലിയോസ് ദയറ, ഞാലിയാകുഴി, കോട്ടയം, നേതൃത്വം നൽകും. 16 ാം തീയതി ഞായറാഴ്ച രാവിലെ 9.00ക്ക് പ്രഭാത നമസ്‌കാരവും വി. കുർബ്ബാനയും, തുടർന്ന് ഭക്തിനിർഭരമായ റാസയും,ധൂപപ്രാർത്ഥനയും, ആശീർവാദവും, നർച്ചവിളമ്പും നടക്കും . ഈ വർഷത്തെ പെരുന്നാൾ ശുശ്രൂഷകൾക്ക് ഫാ. സഖറിയ നൈനാൻ, ഇടവക വികാരി ഫാ ജോൺസൺ പുഞ്ചക്കോണം എന്നിവർ നേതൃത്വം നൽകും.

പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയിൽ അഭയം തേടുവാനും, അനുഗ്രഹം പ്രാപിക്കുവാനും, പെരുന്നാൾ ആഘോഷങ്ങളിൽ പങ്കുകൊള്ളുവാനും ഏവരെയും സ്‌നേഹത്തോടെ ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. ജോൺസൺ പുഞ്ചക്കോണം, വൈസ് പ്രസിടണ്ട് ഡോ. അലക്‌സ് അലക്‌സാണ്ടർ, ട്രസ്റ്റി കുര്യൻ സഖറിയ, സെക്രട്ടറി വിൻസി വർഗീസ് എന്നിവർ അറിയിച്ചു.

Fr.Johnson Punchakonam, Vicar:  770-310-9050 FREE

Dr.Alex Alexander:407-299-8136 FREE

Mr. Kurian Zachariah(407) 758-3647

Mrs. Vincy Varghese (407) 517-8870 FREE

www.stmarysorlando.com



കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP