Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

യൂണിയൻ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് സുവിശേഷ യോഗങ്ങൾ വ്യാഴാഴ്ച മുതൽ: ഡോ.ജോർജ്ചെറിയാൻ പ്രസംഗിക്കുന്നു

യൂണിയൻ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് സുവിശേഷ യോഗങ്ങൾ വ്യാഴാഴ്ച മുതൽ: ഡോ.ജോർജ്ചെറിയാൻ പ്രസംഗിക്കുന്നു

ജീമോൻ റാന്നി

ഹൂസ്റ്റൺ: യൂണിയൻ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ ഈവർഷത്തെ സുവിശേഷ യോഗങ്ങൾ ഏപ്രിൽ 19,20,21 (വ്യാഴം,വെള്ളി,ശനി) തീയതികളിൽനടത്തപ്പെ ടുന്നതാണ്.

സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഹൂസ്റ്റൺ (10502, Altonbury, Houston,TX, 77036) ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്ന യോഗങ്ങൾ വൈകുന്നേരം 7 മണിക്ക്ഗാനശുശ്രൂഷയോടു കൂടി ആരംഭിക്കും.

അനുഗ്രഹീത സുവിശേഷ പ്രസംഗകനും മിഷൻസ് ഇന്ത്യ ജനറൽ സെക്രട്ടറിയും മിഷൻസ്ഇന്ത്യ ഇന്റർനാഷണൽ പ്രസിഡന്റുമായ ഡോ. ജോർജ് ചെറിയാൻ തിരുവചന ശുശ്രൂഷനിർവഹിക്കും. ഇന്ത്യയിലെ സുവിശേഷ പ്രവർത്തനങ്ങൾക്കു ഊന്നൽ നൽകികൊണ്ടു മിഷൻസ്ഇന്ത്യയുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. 600 ൽ പരം
സുവിശേഷകരും പ്രവർത്തിക്കുന്നു.

തനിക്കുണ്ടായിരുന്ന ഉന്നതമായ ജോലി ഉപേക്ഷിച്ചു പൂർണ സമയം സുവിശേഷ വേലക്കായി സമർപ്പിച്ചിരിക്കുന്ന, വേദ പണ്ഡിതൻ കൂടിയായ ഡോ.ജോർജ് ചെറിയാന്റെ ആഴമേറിയ തിരുവചന പ്രഭാഷണങ്ങൾ ശ്രവിച്ചു അനുഗ്രഹം പ്രാപിക്കുന്നതിനും പുതുക്കം പ്രാപിക്കുന്നതിനും ജാതി മത ഭേദമെന്യേ ഏവരേയും സുവിശേഷ യോഗങ്ങളിലേക്കു സ്വാഗതം
ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്;

റവ. കെ.ബി. കുരുവിള - 281 636 0327 <(281)%20636-0327>
മത്തായി. കെ. മത്തായി - 281 277 1482 <(281)%20277-1482>
പി.ഐ.വർഗീസ് - 713 436 2880 <(713)%20436-2880>
എ.എം. എബ്രഹാം - 281 208 3473 <(281)%20208-3473>
ജോൺ കുരുവിള - 281 416 1706 <(281)%20416-1706>

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP